നിയമം കടുപ്പിച്ച് യുഎഇ; വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ പത്ത് ലക്ഷം ദിർഹം പിഴ


അബുദാബി: സന്ദർശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ പത്ത് ലക്ഷം ദിർഹം പിഴയടയ്‌ക്കേണ്ടി വരുമെന്ന നിർദേശവുമായി യുഎഇ. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

ജോലിയെടുക്കാൻ വരുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ലഭിക്കും.

സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. ചില കമ്പനികൾ തൊഴിൽ വിസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്ക് വയ്ക്കുകയും ശമ്പളം നൽകാതെ വഞ്ചിക്കുകയും ചെയ്യാനാണ് ശ്രമിക്കുക. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പിഴ ശിക്ഷയ്ക്ക് പുറമേ മറ്റു നിയമ നടപടികളും കമ്പനികൾ നേരിടേണ്ടി വരുമെന്നും യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി.


Read Previous

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നിർണായക നീക്കം; ദേശീയ ഡാം സുരക്ഷ അതോറിറ്റി ഉടൻ ഇടപെടുമെന്ന് ഡീൻ കുര്യാക്കോസ് എംപി

Read Next

അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക​റ്റ്‌ ബാ​ൾ: ബ​ഹ്‌​റൈ​ൻ ജേ​താ​ക്ക​ൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »