ദുബായ് : രണ്ടു മണിക്കൂർ കൊണ്ട് ദുബായിൽ നിന്ന് എത്താൻ കഴിയുന്ന അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയാണ് യു.എ.ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് നടപ്പാക്കുന്നത്.

രണ്ടു മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സാധിക്കുെ എന്നതാണ് അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയുടെ നേട്ടം. മണിക്കൂറിൽ 600 കിലോമീറ്റർ മുതൽ 1000 കിലോമീറ്റർവരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഇത്തരം ട്രെയിനുകൾ. ഇന്ധനം ഉൾപ്പെടെയുള്ള ചരക്കുകളും ഇത്തരം ട്രെയിനുകളിൽ കൊണ്ടുപോകാൻ സാധിക്കും.
നിലവിൽ യു.എ.ഇയിൽ നിന്ന് വിമാനത്തിൽ ഇന്ത്യയിലെത്താൻ നാലു മണിക്കൂറെടുക്കും, യാത്രയ്ക്കും ചരക്കുനീക്കത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതിനാൽ യു.എ.ഇയ്ക്കും ഇന്ത്യക്കും മാത്രമല്ല, ട്രെയിൻ കടന്നുപോകുന്ന മറ്റു രാജ്യങ്ങൾക്കും പദ്ധതി ഗുണകരമാകുമെന്ന് നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൾട്ടന്റ് അബ്ദുള്ള അൽ ഷെഹി വ്യക്തമാക്കി,
യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ശുദ്ധജലം കയറ്റി അയക്കാനും സാധിക്കും. യാത്രക്കാർക്ക് ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് അണ്ടർവാട്ടർ ട്രെയിൻ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെന്നാണ് വിവരം.