ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മനാമ: മൂന്നാം ഭരണം അടിച്ച് മാറ്റുന്നതിൻ്റെ ഭാഗമായി നടത്തുന്ന അരങ്ങേറ്റത്തിൻ്റെ ഭാഗമായി ഗൾഫ് പ്രവാസികളെ മയത്തിൽ വീണ്ടും പറ്റിക്കാനും വഞ്ചിക്കാനും കുപ്പിയിലാക്കാനും രാഷ്ട്രീയ അജണ്ട ഒളിച്ച് വെച്ച് ഗൾഫ് സന്ദർശനം നടത്തുന്നതെന്നാണ് UDF ന് കഴിഞ്ഞ ദിവസം കിട്ടിയ വിവരം അനു സരിച്ച് പിണറായി പര്യടനം നടത്തുന്ന ഗൾഫിലെ വിവിധ ജിസിസി രാജ്യങ്ങളിലെ യു ഡി എഫ് പോഷക സംഘടനകൾക്ക് സൂചന കൊടുത്തിട്ടുണ്ട് മാത്രമല്ല പ്രവാസികളുടെ കണ്ണിൽ പൊടിയിടാൻ ചില ബലഹീന സംഘടനാ ഭാരവാഹികളെയും കുത്തക കച്ചവടക്കാരെയും കരുവാക്കി തന്ത്രത്തിൽ ആസൂത്രിതമായി നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമായിട്ടുള്ള ചതിയിൽ ആരും വീണ് പോവരു തെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ കർശനമായി വിലക്കിയിട്ടുണ്ട്….

നിലവിലെ സാഹചര്യത്തിൽ പിണറായി തുടർഭരണം അസാധ്യമെന്നിരിക്കെ വിവിധ മതത്തിൻ്റെ പേരിലും കലകളെയും കുരുതി കൊടുത്ത് നടത്തുന്ന ആഗോള അയ്യപ്പസംഗമം ലാൽ സലാം എന്നീ ചവിട്ടു നാടകങ്ങൾക്ക് ശേഷം ഇപ്പോൾ അടുത്ത പടിയായി പ്രവാസികളെ പറ്റിക്കാൻ മാത്രം ഒരുക്കി യിട്ടുള്ള പ്രവാസ മലയാളി സംഗമം ആസന്നമായ തെരെഞ്ഞടുപ്പ് തുറുപ്പുചീട്ടാണന്ന് വലിയ വിഭാഗം പ്രവാസികൾ ഏറെ മനസ്സിലാക്കിയിട്ടുണ്ടന്നും വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ വാരിക്കോരി നൽകിയ വാഗ്ദാനങ്ങളിൽ തന്നെ ഒന്നു പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും ലോക കേരളസഭ പോലുള്ള കുത്തക മുതലാളിമാരെയും ചില ബലഹീന സംഘടനാ ഭാരവാഹികളെയും പോറ്റി വളർത്തുന്ന അഴിമതി മാമാങ്കങ്ങൾ മാത്രം പ്രവാസികളുടെ പേരിൽ നടത്തുകയാണെന്നും ലീഡർ സ്റ്റഡി സെൻ്റർ ജിസിസി ചാപ്റ്റർ വാർത്താകുറിപ്പിൽ അറിയിച്ചു…..
