Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യസഭ സ്ഥാനാര്‍ഥികളായി യു ഡി എഫ് സ്ഥാനാര്‍ഥി ഹാരിസ് ബീരാൻ, ഇടതുസ്ഥാനാർത്ഥികളായി പി.പി സുനീറും, ജോസ് കെ മാണിയും


തിരുവനന്തപുരം: കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് ഒഴിവുവരുന്ന മൂന്നു സീറ്റുകളിലും മത്സരിക്കുന്നവരെ സംബന്ധിച്ച് ധാരണയായി. സി.പി.ഐയിൽനിന്ന് പി.പി സുനീറും കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയും രാജ്യസഭയി ലേക്ക് മത്സരിക്കും.യു ഡി എഫില്‍ നിന്നും മുസ്ലിം ലീഗ് കെ.എം.സി.സി ദൽഹി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാനും മത്സരിക്കും.

ഇടതുമുന്നണിക്ക് ലഭിച്ച രണ്ടു സീറ്റുകളിലും സി.പി.എം വിട്ടുവീഴ്ച ചെയ്ത് സീറ്റ് ഘടകകക്ഷികൾക്ക് നൽകുകയായിരുന്നു. ഒരു സീറ്റ് തങ്ങൾക്ക് വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ്‌ സി പി ഐ ഘടകകഷികളുടെ സമ്മര്‍ദത്തിനു വഴങ്ങി സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു

സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് പി.പി സുനീര്‍. പൊന്നാനി സ്വദേശിയാണ് പാര്‍ട്ടിയുടെ മലബാറില്‍ നിന്നുള്ള നേതാക്കളില്‍ പ്രമുഖനാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് പരാജയ പ്പെട്ടിരുന്നു.

വയനാട്ടില്‍ ഇത്തവണ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിച്ച ആനി രാജയുടേയും മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിന്റേയും പേരുകള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നെങ്കിലും പി പി സുനീറിനെ സ്ഥാനാര്‍ഥിയായി നേതൃത്വം തിരുമാനിക്കുക യായിരുന്നു

പൊന്നാനി മാറാഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച പി പി സുനീര്‍, വിദ്യാര്‍ഥി-യുവജന സംഘടനകളിലൂടെയാണ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നത്. സംഘാടകനെന്ന നിലയില്‍ സുനീറിന്റെ കീഴില്‍ മലപ്പുറത്ത് സിപിഐ ഏറെ മുന്നേറി. 1999-ലും 2004-ലും പൊന്നാനിയില്‍ മുസ്ലീം ലീഗിന്റെ ദേശീയ നേതാക്കളായ ബനാത്ത് വാല, ഇ അഹമ്മദ് എന്നിവര്‍ക്കെതിരെയും മത്സരിച്ചു. ഇടതുമുന്നണിക്കുള്ള സീറ്റിന് വേണ്ടി ആർ.ജെ.ഡിയും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ സി.പി.എം വഴങ്ങിയില്ല.

രാജ്യസഭയിലും ലോക്‌സഭയിലും ഓരോ അംഗങ്ങളുള്ള പാർട്ടിയായാണ് കേരള കോൺഗ്രസ് യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നത്. ഇതുരണ്ടും ഇല്ലാതാകുന്നത് പാർട്ടിയെ സംബന്ധിച്ച് പ്രശ്നമുണ്ടാക്കുന്നതാണെന്ന് ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ. മാണി മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും അറിയിച്ചിരുന്നു.തുടര്‍ന്നാണ്‌ മുന്നണിയില്‍ പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി സി പി എം കേരള കോണ്‍ഗ്രസിന്‌ രാജ്യസഭ സീറ്റ്‌ വിട്ടു നല്‍കിയത്. മാത്രമല്ല ലോകസഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഉണ്ടായ കനത്ത തോല്‍വിയും സി പി എം സീറ്റ്‌ വിട്ടുകൊടുക്കുന്നതിനു കാരണമായി

എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റായിരുന്നു പ്രധാന അജണ്ട. സഖ്യ കക്ഷികൾ അവകാശ വാദം ഉന്നയിച്ചപ്പോൾ തർക്കത്തിന് നിൽക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യ മന്ത്രി പിണറായി വിജയൻ തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എടുക്കുന്ന തീരുമാനമെന്ന് എൽഡിഎഫ് കൺ‌വീനർ ഇ. പി ജയരാജൻ വിശദീകരിച്ചു.


Read Previous

ലോക കേരള സഭയുടെ ഉദ്ഘാടകനാകാനില്ല; സര്‍ക്കാര്‍ ക്ഷണം തള്ളി ഗവര്‍ണര്‍

Read Next

കെ ഡി എം എഫ് റിയാദ് യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »