Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യു.ഡി.എഫ്, ഇൻഡ്യാ മുന്നണി മുന്നേറ്റം: അൽ ഹസ്സ ഒ.ഐ.സി.സി ആഘോഷിച്ചു


അൽ ഹസ്സ: ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫി നും, ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നല്കുന്ന ഇൻഡ്യാ മുന്നണിക്കുമുണ്ടായ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) അൽ ഹസ്സ ഏരിയാ കമ്മിറ്റി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

രാഗലയം എന്ന പേരിൽ മുബാറസ് നെസ്റ്റോ ആഡിറ്റോറിയത്തിൽ വെച്ച് നടത്തിയ വിജയാഘോഷത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും, കേക്ക് മുറിച്ചും, പായസ വിതരണം നടത്തിയും ആനന്ദ നൃത്തമാടി. അൽ ഹസ്സ ഒ ഐ സി സി ആക്ടിംഗ് പ്രസിഡൻ്റ് അർശദ് ദേശമംഗലത്തിൻ്റെ അദ്ധ്യക്ഷതയിൽ ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശാഫി കുദിർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വിദ്വേശ പ്രസംഗങ്ങൾ നടത്തി ഇന്ത്യയുടെ മതേതര മനസ്സിനെ തകർക്കാൻ ശ്രമിച്ച സംഘപരിവാർ ഫാസിസ്റ്റുകളുടെ കുത്സിത ശ്രമങ്ങളെ തടഞ്ഞ ഇന്ത്യൻ ജനതയെ അൽ ഹസ്സ ഒഐസിസി അഭിവാദ്യം ചെയ്തു.മോദിയും,അമിത് ഷായും, അവർക്ക് ഓശാന പാടിയ ഏതാനും ചില ദേശീയ മാധ്യങ്ങളും, കോർപ്പറേറ്റ് ഭീമന്മാരും പടച്ചുവിട്ട എക്സിറ്റ് പോളുകളെയെല്ലാം നിശ്പ്രഭമാക്കി കോൺഗ്രസ്സും, ഇൻഡ്യാ മുന്നണിയും നേടിയെടുത്ത മുന്നേറ്റം വരും നാളുകളിൽ വർഗീയതക്കും, വിഭജന വിദ്വേശ പ്രവർത്തനങ്ങൾക്കും ഭാരതത്തിൻ്റെ മണ്ണിൽ ഒരു സ്ഥാനവുമില്ലാ എന്ന വ്യക്തമായ സൂചനയും മുന്നറിയിപ്പുമാണു് നൽകുന്നതെന്നു് പ്രാസംഗികർ ചൂണ്ടിക്കാട്ടി.

കേരളത്തിൽ പിണറായിയുടെ നരേന്ദ്ര മോദി ചങ്ങാത്തമാണു് ബി ജെ പി യുടെ വോട്ട് ഷെയറുകൾ കൂടാനും, അവർക്ക് അക്കൗണ്ട് തുറക്കാനും കാരണമായതെന്ന തിരിച്ചറിവു് ഇടതുപക്ഷ മുന്നണിയിലെ സാധാരണക്കാരായ സി പി എം പ്രവർത്ത കരും, സി പി എം ഇതര കക്ഷികളും മനസ്സിലാക്കണമെന്നും യോഗം സി പി ഐ, കേരളാ കോൺഗ്രസ്സ് കക്ഷികളോടാവശ്യപ്പെട്ടു.

തൃശൂരിലെയും, ആലത്തൂരിലെയും തോൽവികൾ ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ നടപടികളുണ്ടാവണമെന്നും അൽ ഹസ്സ ഒഐസിസി കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോടാവശ്യപ്പെട്ടു. നവാസ് കൊല്ലം, റഫീഖ് വയനാട്, റഷീദ് വരവൂർ, ഹഫ്സൽ മഹാസിൻ, സബീന അഷ്റഫ് എന്നിവർ സംസാരിച്ചു.അൽ ഹസ്സ ഒ ഐ സി സി ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

അഫ്സൽ തിരൂർകാടു്, നൗഷാദ് താനൂർ, ഷിബു മുസ്തഫ, സിജൊ രാമപുരം, അഫ്സാന അഷ്റഫ്, മഞ്ജു നൗഷാദ്, അക്ബർ ഖാൻ, മുരളീധരൻ ചെങ്ങന്നൂർ, സലീം പോത്തംകോട്, രമണൻ ജാഫർ,ശംസു മഹാസിൻ, റിജോ ഉലഹന്നാൻ, സജീം കുമ്മിൾ, നവാസ് അൽനജ, ഫാറൂഖ് വാച്ചാക്കൽ, ദിവാകരൻ കാഞ്ഞങ്ങാട്, ജിബിൻ മാത്യു, ജിതേഷ് ദിവാകരൻ,ശിഹാബ് സലീം, ഹാഷിം കണ്ണൂർ,ഷമീർ പാറക്കൽ, ബഷീർ ഹുലൈല, നൗഷാദ് കൊല്ലം, അറോയ് ഗോമസ്,ഷീജ ഷിജോ, നജ്മ ഹഫ്സൽ, ബിൻസി തോമസ്, ഗോഡു്വീന ഷിജോ, അമീറ സജീം എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി. ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ ആഘോഷ പരിപാടികൾ വന്ദേമാതരാലാപനത്തോടെയാണു് അവസാനിച്ചത്.


Read Previous

മുഖ്യമന്ത്രി മാറാതെ തിരിച്ചു വരവ് എളുപ്പമല്ല; തോല്‍വിക്ക് കാരണം പിണറായിയുടെ ധാര്‍ഷ്ട്യം,സിപിഐ യോഗങ്ങളില്‍ പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം

Read Next

വോട്ടര്‍മാര്‍ക്ക് നന്ദി: റിയാദ് മലപ്പുറം ജില്ല കെഎംസിസി വിജയാരവം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »