ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ് ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു .ഉപ തിരഞ്ഞെടുപ്പ് ആവേശം വാനോളംമുയർത്തി റിയാദിലെ കൺവെൻഷനിൽ രാഹുൽ മക്കൂട്ടത്തലിന് വോട്ടഭ്യർത്ഥിച്ചുകൊണ്ട് കെഎംസിസി യുടെയും ഒഐസിസി യുടെയും നേതാക്കൾ സംസാരിച്ചു.ബത്ത സബർമതി ഓഫീസിൽ ചേർന്ന കൺ വെൻഷൻ റിയാദ് ഒഐസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു,റിയാദ് ഒഐസിസി സെൻട്രൽ കമ്മറ്റി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബഹ്‌സാൻ അമുഖ പ്രഭാഷണം നടത്തി,
കൺവെൻഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച റിയാദ് ഒഐസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പാലക്കാട് നിയമസഭാമണ്ഡലത്തിൽ യുഡി എഫ് വിജയം സുനിശ്ചിതമാണ്. 2016 മുതലുള്ള ലോകസഭ, നിയമസഭ തെരെഞ്ഞെ ടുപ്പുകളിലെ ഫലം യു ഡി എഫിന് അനുകൂലമാണ്. കഴിഞ്ഞ തവണ ബി ജെ പി ക്ക് കിട്ടാവുന്നതിൽ മികച്ച സ്ഥാനാർഥി മത്സരിച്ചിട്ടും യു ഡി എഫിന് വിജയിക്കാൻ കഴിഞ്ഞത് പാലക്കാട്ടെ ജനത മതേതര സങ്കൽപ്പങ്ങളോട് ചേർന്ന് നിന്നത് കൊണ്ടാണ്.കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷം യു ഡി എഫിന് നേടുവാൻ സാധിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും ചർച്ച ചെയ്യാതെ പോകുന്ന സാഹചര്യം നിലവിൽ പാലക്കാടുണ്ട്. വികസനവും, സാധാരണക്കാരെ ബാധിക്കുന്ന മറ്റു കാര്യങ്ങളും ബി ജെ പി ഭരണകൂടം മുന്നോട്ട് വെക്കുന്ന വിഭജന രാഷ്ട്രീയവുമാണ് ചർച്ചക്ക് വിധേയമാക്കേണ്ടത്. ഭാവി കേരളത്തിൽ ഉണ്ടാവാൻ പോകുന്ന ഒരു രാഷ്ട്രീയ നീക്കുപോക്കിന്റെ പരീക്ഷണശലയായി പാലക്കാട് മാറുന്ന സാഹചര്യവും നില വിലുണ്ട്. കോൺഗ്രസിനെ എതിർക്കുവാൻ ബിജെപി യും സിപിഎമ്മും ഉണ്ടാക്കാൻ പോകുന്ന അവിശുദ്ധ ബന്ധത്തിന്റെ സൂചനകൾ പാലക്കാട് നൽകുന്നുണ്ട്.വികസന കാര്യത്തിൽ ഷാഫി പറമ്പിലിന്റെ കാലം ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടിന് കിട്ടാവുന്നതിൽ മികച്ച സ്ഥാനാർഥിയാണ്,യു ഡി എഫ് തെരഞ്ഞെടുപ്പിന് നല്ല മുന്നൊരുക്കം നടത്തിയത് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം MA സമദ് സാഹിബ്,റിയാദ് ഒഐ സിസി ചെയർമാൻ കുഞ്ഞി കുബള, ഒഐസിസി വൈസ് പ്രസിഡന്റ്മാരായ രാഖുനാഥ് പറശ്ശിനിക്കടവ്,അമീർ പട്ടണത്,സെൻട്രൽ കമ്മറ്റി സെക്രട്ടറി ഹക്കീം പട്ടാമ്പി,ഷാജഹാൻ ചളവറ (പ്രോഗ്രാം കൺവീനർ ) സെൻട്രൽ കമ്മറ്റി എക്ക്സിക്യൂട്ടീവ് മെംബേർ മുസ്തഫ, അനീസ് തൃത്താല, ഒഐസിസി പത്തനംതിട്ട പ്രസിഡന്റ് കെ കെ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
സജീർ പൂന്തുറ , യഹ്യ കൊടുങ്ങല്ലൂർ , സുരേഷ് ശങ്കർ , നിഷാദ് ആലങ്കോട് ,നാദിർഷ റഹ്മാൻ,കരീം കൊടുവള്ളി ,നൗഷാദ് കറ്റാനം,ജോൺസൻ ,സൈഫു കായംകുളം ,മജു സിവിൽസ്റ്റേഷൻ , വിൻസെന്റ് ,ഷഫീക് പുരക്കുന്നേൽ ,അലക്സ് കൊട്ടാരക്കര , അൻസാർ വർക്കല , ശരത് സ്വാമിനാഥൻ , ഹരീന്ദ്രൻ , ബിനോയ് , സൈനുദ്ധീൻ പട്ടാമ്പി , നാസർ വലപ്പാട് ,സോണി പാറക്കൽ , അൻസായി ഷൗക്കത്, തൽഹത് തൃശ്ശൂർ , ഷാജി മഠത്തിൽ ,സലാം ഇടുക്കി ,നൗഷാദ് ഇടുക്കി ,ഭദ്രൻ തിരുവന്തപുരം എന്നിവർ പങ്കെടുത്തു.
ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ സൈനുദ്ധീൻ, ജോസ് കരിമ്പുഴ , ജോയിന്റ്ട്രഷറർ നിഹാസ് പാലക്കാട്,എക്ക്സിക്യൂട്ടീവ് മെമ്പർമാരായ ബെന്നി പൊമ്പ്ര,ഷഫീർ പത്തിരിപാലാ,സുൽഫിക്കർ പത്തിരിപ്പാല, മുഹമ്മദലി, പെരുവെമ്പ്, ഷാജഹാൻ ആലത്തൂർ,അൻസാർ തൃത്താല,ബെന്നി, സെൻട്രൽ കമ്മറ്റി സെക്രട്ടറി രാജു ,റിയാസ് കരിമ്പുഴ,റഷീദ് കോങ്ങാട് ,ജംഷാദ് വാക്കയിൽ, അൻവർസാദത്, നഹാസ്, എന്നിവർപരിപാടിക്ക് നേതൃത്വം നൽകി. റിയാദ് ഒഐസിസി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്‌ദീൻ മണ്ണാർക്കാട് സ്വാഗതവും , ട്രഷറർ ഷഹീർ കൊട്ടേക്കട്ടിൽ നന്ദിയും പറഞ്ഞു.