ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ലോകത്തെ ഞെട്ടിച്ച് അമേരിക്കയുടെ മൂന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ നടന്ന വധശ്രമം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവത്തിന്റെ റിക്രീയേഷന്‍ സൃഷ്ടിച്ച് ഉഗാണ്ടന്‍ കുട്ടികള്‍ വൈറലായി. മാരകമായ വെടിവയ്പ്പിന് ദിവസങ്ങള്‍ക്ക് ശേഷം, ടിക്‌ടോക്കര്‍ ബ്‌ളഡ് യുഗിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ സംഘംമാണ് കുപ്രസിദ്ധമായ ദൃശ്യങ്ങള്‍ അനുകരിച്ച് ഞെട്ടിച്ചത്.

തടികൊണ്ടുള്ള റൈഫിളുകളും പ്ലാസ്റ്റിക് പെട്ടികള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ലെക്റ്ററും ഉപയോഗിച്ച് ആക്ഷേപഹാസ്യമായി ഷൂട്ട് ചെയ്ത ക്ലിപ്പ് സോഷ്യല്‍ മീഡിയയിലുടനീളം ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടിയിട്ടുണ്ട്. ‘ലോകം മുഴുവന്‍’ കൊലപാതകശ്രമം എങ്ങനെ എത്തിയെന്നും വീക്ഷിച്ചുവെന്നും ഇത് കാണിക്കുന്നുവെന്ന് കാഴ്ചക്കാര്‍ രേഖപ്പെടുത്തുന്നു. ട്രംപിന്റെ പ്രസംഗം മുതല്‍ വെടിയേറ്റ ശേഷം ട്രംപിനെ വാഹന ത്തില്‍ കയറ്റുന്നത് വരെയുള്ള രംഗമാണ് കുട്ടികള്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ വീഡി യോയ്ക്കായി ഉപയോഗിച്ചത് യഥാര്‍ത്ഥ സംഭവത്തിന്റെ ഓഡിയോ തന്നെയായിരുന്നു. സംഭവം ലോകത്തിന്റെ ഏതറ്റം വരെ എത്തി എന്ന് സൂചിപ്പിക്കുന്നതാണ് വീഡിയോ.
ഓഡിയോയില്‍ ഷോട്ടുകള്‍ മുഴങ്ങുമ്പോള്‍ വ്യാജ തടി റൈഫിളുകള്‍ ഉപയോഗിച്ച് സുരക്ഷാഭടന്മാരായി നില്‍ക്കുന്നവര്‍ ട്രംപായി വേഷമിട്ട പയ്യനെ വലയം ചെയ്തു നില്‍ക്കുന്നത് കാണാം. കൊലപാതകശ്രമം വ്യാപകമായ പരിഭ്രാന്തി പരത്തുകയും പൊതുവ്യക്തികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തപ്പോള്‍, തമാശവല്‍ക്കരിക്കാന്‍ ആളുകള്‍ ദൃശ്യങ്ങള്‍ ഉപയോഗിക്കപ്പെടുകയാണ്.
