റഷ്യയിലെ കസാനിൽ ഉക്രെയ്ൻ ഡ്രോൺ ആക്രമണം: ബഹുനില കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറി; 9/11 ന് സമാനമായ ആക്രമണമെന്ന് വിലയിരുത്തൽ


മോസ്‌കോ: റഷ്യയിലെ കസാനില്‍ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം. 9/11 ആക്രമണത്തിന് സമാനമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രേനിയന്‍ ഡ്രോണ്‍ കസാനിലെ ബഹുനില കെട്ടിടങ്ങളില്‍ ഇടിച്ചു കയറുന്ന വീഡിയോ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

പ്രാദേശിക സമയം ഇന്ന് രാവിലെ 7:40 നും 9:20 നും ഇടയില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റവരു ടെയോ മറ്റ് നാശനഷ്ടങ്ങളുടെയോ വിവരങ്ങള്‍ അറിവായിട്ടില്ല. കസാനില്‍ ഉക്രെയ്‌നിന്റെ എട്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറ് എണ്ണം ജനവാസ കേന്ദ്രത്തിലാണ്

പതിച്ചിരിക്കുന്നതെന്നാണ് വിവരം. ഒരു ഡ്രോണ്‍ വെടിവെച്ചിട്ടതായി കസാന്‍ ഗവര്‍ണറും അറിയിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് കസാന്‍. അതേസമയം ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് താല്‍കാലികമായി അടച്ച കസാനിലെ വിമാനത്താവളം ഇന്ന് തന്നെ തുറന്നതായി റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചു.


Read Previous

മോദി ജയ് വിളികൾ; കുവൈത്തിൽ ഉജ്ജ്വല സ്വീകരണം; രാമായണം, മഹാഭാരതം അറബി പരിഭാഷകനെ കണ്ടു; വിഡിയോ

Read Next

ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാം; ട്രംപുമായി ചർച്ചയ്ക്ക് തയ്യാർ’: മടുത്തോ പുടിന്?..

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »