
കീവ് : മൂന്ന് വര്‍ഷമായി തുടരുന്ന ഉക്രെയ്ന്‍ – റഷ്യ സംഘര്‍ഷത്തിന് അയവുവരുന്നതായി സൂചന. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇരുപക്ഷവും തടവുകാരെ വിട്ടയക്കാന്‍ ആരംഭിച്ച. ആദ്യഘട്ടത്തില്‍ സൈനികരും സിവിലിയന്‍ ജനങ്ങളുമടക്കം 390 പേരെയാണ് ഇരുപക്ഷത്തുനിന്നും കൈമാറിയത്. ഇസ്താംബൂളില്‍ ഇരു രാജ്യങ്ങളു തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു പക്ഷത്തുനിന്നും 1000 തടവുകാരുടെ കൈമാറ്റത്തിന് ധാരണയായത്.
ഫ്രാന്‍സിസ് മാര്‍പാപ്പയും ലിയോ പതിനാലമന്‍ മാര്‍പാപ്പയും തടവുകാരുടെ കൈമാറ്റത്തിനായി ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചിരുന്നു. യുഎഇയും മുന്‍ വര്‍ഷങ്ങളില്‍ തടവുകാരുടെ മോചനത്തിന് മധ്യ സ്ഥത വഹിച്ചിരുന്നു. യുദ്ധവിരാമത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശി ച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിട്ടില്ല.
ഇരുവശത്തുമുള്ള ലക്ഷക്കണക്കിന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത യുദ്ധത്തില്‍ പ്രതീക്ഷയുടെ ഒരു ചെറിയ അടയാളമായിട്ടാണ് യുദ്ധത്തടവുകാരുടെ മോചനത്തെ നോക്കിക്കാണുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും മാരകമായ യുദ്ധമാണിതെന്ന് വിലയിരുത്തപ്പെടുന്നു.