ഉംറ പെര്‍മിറ്റ് ഇന്നു അവസാനിക്കും; ഉംറ വിസയില്‍ മക്കയിലെത്തിയ തീര്‍ഥാടകര്‍ സൗദി അറേബ്യ വിടേണ്ട അവസാന തിയ്യതി ജൂണ്‍ 18


റിയാദ്: ഉംറ പെര്‍മിറ്റ് ഇന്ന് വൈകിട്ടോടെ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണ് ഈ നിയന്ത്രണം. എന്നാല്‍ ഉംറ വിസയില്‍ മക്കയിലെത്തിയ തീര്‍ഥാടകര്‍ സൗദി അറേബ്യ വിടേണ്ട അവസാന തിയ്യതി ജൂണ്‍ 18ന് ആണ്.

സൗദി അറേബ്യയില്‍ നിന്നുള്ളവര്‍ ഹജ് ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് ഹജ്ജിന് രജിസ്റ്റര്‍ ചെയ്യേണ്ടത്. യൂറോപ്പ്, അമേരിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നുസ്‌ക് ഹജ് എന്ന പ്ലാറ്റ്‌ഫോം വഴിയും എല്ലാ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുളളവര്‍ ഹജ്ജ് ഓഫീസുകള്‍ വഴിയുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു. 2023 ലെ ഹജ്ജിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു , അനധികൃത മാര്ഗ്ഗം വഴി ഹജ്ജിനെത്തുന്നവർക്കെതിരെ കര്ശന നടപടി സ്വീകരിക്കും .


Read Previous

ഒഡീഷ ട്രെയിൻ അപകടം : സല്‍മാന്‍ രാജാവും; കിരീടാവകാശിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Read Next

ഇടുക്കി അടിമാലിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »