ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജനീവ/ബെയ്റൂട്ട്: ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്ന അതിശക്തമായ സൈനിക നീക്കങ്ങളിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കപ്പെട്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ലെബനൻ ഒരു പ്രധാന യുദ്ധഭൂമിയായി മാറിക്കൊണ്ടിരിക്കുക യാണെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു.
ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ, ബെക്കാ മേഖല, ലിത്താനി നദിക്ക് തെക്കുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ നൽകിയ ഉത്തരവിൽ യുഎൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇത് അന്താരാഷ്ട്ര നിയമപ്രകാരം നിരോധിക്കപ്പെട്ട ‘നിർബന്ധിത കുടിയൊഴിപ്പിക്കൽ’ (Forced displacement) ആയി കണക്കാക്കാമെന്ന് യുഎൻ വക്താവ് രവിന ഷംദസാനി മുന്നറിയിപ്പ് നൽകി. “വൻതോതിലുള്ള ഈ പലായനം ഒരു വൻ മാനുഷിക ദുരന്തത്തിന് വഴിയൊരുക്കുകയാണ്,” എന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു.
കഴിഞ്ഞ നാല് ദിവസത്തിനിടെ ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ മാത്രം 26 തവണ ഇസ്രായേൽ വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച മുതൽ നടന്ന ആക്രമണങ്ങളിൽ 230 പേർ കൊല്ലപ്പെട്ടതായാണ് ലെബ നൻ ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം. ബാൽബെക്കിലും നബതിയയിലും ജനവാസ കെട്ടിടങ്ങ ൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത് യുഎൻ ഗൗരവത്തോടെയാണ് കാണുന്നത്.
ഇറാൻ പരമോന്നത നേതാവ് അലി ഖാംനേയിയുടെ മരണത്തിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേ ലിലേക്ക് മിസൈൽ ആക്രമണം തുടരുകയാണ്. ഇസ്രായേലിന്റെ വടക്കൻ, മധ്യ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ ഹിസ്ബുള്ള റോക്കറ്റുകൾ അയക്കുന്നത് സാധാരണക്കാരുടെ സുരക്ഷയെ ബാധിക്കുന്നു ണ്ടെന്നും യുഎൻ ചൂണ്ടിക്കാട്ടി.
ഇസ്രായേൽ ആക്രമണങ്ങളിൽ വിവേചനം, ആനുപാതികത്വം, മുൻകരുതൽ എന്നീ യുദ്ധനിയമങ്ങൾ പാലിച്ചോ എന്ന് സമഗ്രമായ അന്വേഷണം നടത്തണം. ലെബനന്റെ പരമാധികാരവും അവിടുത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണം.അടിയന്തര വെടിനിർത്തൽ: മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഉടൻ വെടിനിർത്തൽ നടപ്പിലാക്കണമെന്നും യുഎന്‍ ആവിശ്യപെട്ടു..
