ഇന്ത്യ-പാക് സംഘർഷം ആളിക്കത്തുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് യുഎൻ; അടച്ചിട്ട മുറിയിൽ ചർച്ച നടത്തി


ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികൾ സംബന്ധിച്ച് യുഎൻ സുരക്ഷാ കൗൺസിൽ കൂടിയാലോചനകൾ ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യ ത്തിലാണ് ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ സമിതി അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് യോഗം ചേര്‍ന്നത്.

നിലവിൽ 15 രാജ്യങ്ങളുള്ള സുരക്ഷാ കൗൺസിലില്‍ പാകിസ്ഥാൻ സ്ഥിരം അംഗമല്ല, അതുകൊണ്ട് തന്നെ “അടച്ചിട്ട മുറിയില്‍ കൂടിയാലോചനകൾ” നടത്തണമെന്ന് പാകിസ്ഥാൻ അഭ്യർഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേര്‍ന്നത്. യോഗത്തിന് ശേഷം ഐക്യരാഷ്‌ട്ര സഭയിലെ പാകിസ്ഥാന്‍റെ സ്ഥിരം പ്രതിനിധി അംബാസഡർ അസിം ഇഫ്‌തിഖർ അഹ്മദ് മാധ്യമപ്രവർത്ത കരോട് കാര്യങ്ങൾ വിശദീകരിച്ചു.

അതേസമയം, സംഘർഷത്തിലെ ഒരു കക്ഷി കൗൺസിൽ അംഗത്വം ഉപയോഗിച്ച് നടത്തുന്ന ചര്‍ച്ച വിജയിക്കില്ലെന്നും പാകിസ്ഥാൻ നടത്തുന്ന അത്തരം ശ്രമങ്ങളെ ഇന്ത്യ ചെറുക്കുമെന്നും യുഎന്നിലെ ഇന്ത്യയുടെ മുൻ സ്ഥിരം പ്രതിനിധി അംബാസഡർ സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണെമന്നും സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്നും യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു.

ആണവായുധങ്ങളുള്ള ഈ രാജ്യങ്ങള്‍ തമ്മില്‍ ഒരു വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമോ എന്ന ഭയവും അദ്ദേഹം പങ്കുവച്ചു. സംഘര്‍ഷം തുടരുന്നത് വേദനാജനകമാണെന്നും ഗുട്ടെറസ് വ്യക്തമാക്കി. പഹൽഗാ മിലെ “ഭയാനകമായ ഭീകരാക്രമണത്തെ” തുടർന്നുണ്ടായ പ്രശ്‌നങ്ങള്‍ താൻ മനസിലാക്കുന്നുണ്ടെന്നും ആ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയി ക്കുന്നതായും ഗുട്ടെറസ് പറഞ്ഞു.

“സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാൻ കഴിയില്ല. ഈ ഭീകരാക്രമണ ത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമപരമായ മാർഗങ്ങളിലൂടെ നീതിപീഠത്തിന് മുന്നിൽ കൊണ്ടു വരണം. ഇരുരാജ്യങ്ങളും ഒരു സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പരമാവധി സംയമനം പാലിക്കണം. സൈനിക നടപടികള്‍ ഒരു പരിഹാരമല്ല,” യുഎൻ മേധാവി പറഞ്ഞു. ഇന്ത്യ യ്‌ക്കും പാകിസ്ഥാനുമിടയില്‍ സമാധാനം കൊണ്ടുവരാനുള്ള ചര്‍ച്ചയ്‌ക്ക് യുഎൻ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

പഹല്‍ഗാം ഭീകരാക്രമണം: ആക്രമണം നടക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് മൂന്ന് ദിവസം മുമ്പ് ലഭിച്ചു’; ഗുരുതര ആരോപണവുമായി ഖാര്‍ഗെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »