ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : വിമാനത്തിൽ ബോംബ് ഭീഷണി മുഎഴുതി വെച്ചുവെന്ന എയർ ഇന്ത്യ ജീവനക്കാരുടെ വ്യാജ ആരോപണത്തെ തുടർന്ന് സൗദിയിൽ 5 ദിവസം ജയിലിൽ കിടന്ന വിദ്യാർത്ഥിയും കുടുംബവും കഴിഞ്ഞ 10 ദിവസമായി നാട്ടിൽ പോകാൻ കഴിയാതെ റിയാദിൽ കുടുങ്ങി കിടക്കുന്നു. നിരപരാധിത്വം തെളിഞ്ഞതിനെ തുടർന്ന് 15 കാരനായ ദില്ലി സദേശി മോചിതനായെങ്കിലും സംഭവത്തെ തുടർന്നുള്ള നിയമപരമായ പ്രശ്നങ്ങളെ തുടർന്നാണ് ലണ്ടനിലെ താമസാക്കാരായ വിദ്യാർഥിയും കുടുംബവും റിയാദിൽ കുടുങ്ങി കിടക്കുന്നത്.’

ഇക്കഴിഞ്ഞ ഇരുപത്തി രണ്ടാം തിയ്യതി ലണ്ടനിൽ നിന്നും ദില്ലിയിലേക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യയുടെ AIC 114 നമ്പർ വിമാനത്തിലാണ് സംഭവം നടന്നത്. യാത്രാ മദ്ധ്യേ വിമാനത്തിലെ ശുചി മുറിയിൽ ടോയ്ലറ്റ് പേപ്പറിൽ എഴുതിയ ബോംബ് ഭീഷണി അടങ്ങുന്ന സന്ദേശം എയർ ഹോസ്റ്റസിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
ഇതെ തുടർന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനം റിയാദ് അന്താരാഷ്ട്രവിമാന താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. ഇറാൻ ഇസ്രായീൽ സംഘ ർഷം രൂക്ഷമായ സന്ദർഭമായിരുന്നതിനാൽ സൗദി സുരക്ഷാ അധികൃതർ അതീവ ഗൗരവമായാണ് വിഷയം കൈകാര്യം ചെയ്തത് .
സുരക്ഷാ അധികൃതർ എത്തി യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റുകയും നടപടിക്രമങ്ങൾ അനുസ രിച്ച് പരിശോധന നടത്തുകയും ചെയ്തെങ്കിലും സ്ഫോടന വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല.. ഈ സമയത്താണ് വിമാനത്തിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം യാത്ര ചെയ്ത വിദ്യാര്‍ഥിക്ക് എതിരെ രണ്ട് എയർ ഹോസ്റ്റസുമാർ സംശയത്തിന്റെ പേരിൽ ആരോപണം ഉന്നയിച്ചത്.
ബോംബ് ഭീഷണി സന്ദേശം എഴുതിയത് വിദ്യാർത്ഥി ആയിരിക്കാമെന്നാണ് എയർ ഹോസ്റ്റസുമാർ സംശയം പ്രകടി പ്പിച്ചത്.. വിമാനത്തിന്റെ ഏറ്റവും പിൻ ഭാഗത്തുള്ള ശുചീ മുറിയിൽ നിന്നാണ് ബോംബ് ഭീഷണി എഴുതിയ ടിഷ്യു പേപ്പർ ലഭിച്ചത് എങ്കിലും കുടുംബം ഇരുന്ന സീറ്റുകൾക്ക് തൊട്ടരികിലുള്ള മറ്റൊരു ശുചീമുറിയാണ് വിദ്യാർത്ഥി ഉപയോഗിച്ചിരുന്നത്. ഇക്കാര്യം കുട്ടിയോടൊപ്പം അടുത്ത സീറ്റു കളിൽ ഉണ്ടായിരുന്ന മാതാപിതാക്കൾ അറിയിച്ചെങ്കിലും എയർ ഹോസ്റ്റസുമാർ തങ്ങളുടെ വാദത്തിൽ ഉറച്ചു നിൽക്കുകകയും വിദ്യാർത്ഥിക്ക് നേരെ സംശയം പ്രകടിപ്പിച്ച് കൊണ്ട് സൗദി സുരക്ഷാ അധികൃതർക്ക് മൊഴി നൽകുകയുമായിരുന്നു.
ഇതെ തുടർന്ന് സുരക്ഷാ അധികൃതർ വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ജുവൈനൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. മാതാപിതാക്കളെ വിമാന താവളത്തിലെ ഹോട്ടലിലാണ് താമസിപ്പിച്ചത് . ..വിഷയത്തിൽ ഇന്ത്യൻ സ്ഥാനപതി സുഹൈൽ അജാസ് ഖാൻ അടിയന്തിരമായി ഇടപെടുകയും തുടർന്ന് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വിഭാഗം കൗൺസിലർ വൈ സാബിർ, ജയിൽ വിഭാഗം ആറ്റാഷേ രാജീവ് സിക്രി സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ട് കാട് എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
ഇതിനിടയിൽ സൗദി സുരക്ഷാ സേന നടത്തിയ അന്വേണത്തിൽ കുട്ടിയുടെ നിരപരാധിത്വം ബോധ്യ പ്പെട്ടു.ഇതിനു പുറമെ സംഭവത്തിൽ കുട്ടിയുടെ പങ്ക് നേരിൽ കണ്ടിട്ടില്ലെന്നും സംശയം പ്രകടിപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും അറിയിച്ചു കൊണ്ട് ആരോപണം ഉന്നയിച്ച ജീവനക്കാരിൽ ഒരാൾ സൗദി അധികൃതർക്ക് രേഖാ മൂലം നൽകിയ മൊഴിയും നിർണ്ണായകമായി.
ഇതോടെ കഴിഞ്ഞ ശനിയാഴ്ച കുട്ടിയുടെ ജയിൽ മോചനം സാധ്യമായെങ്കിലും കുട്ടിയുടെ പേരിലുള്ള കേസ് വിമാനത്താവളത്തിലെ കമ്പ്യൂട്ടര്‍ സംവിധാനത്തിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കാത്തത്തി നാൽ ഇവർക്ക് നാട്ടിലേക്ക് തിരിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. സൗദി അധികൃതരുടെയും ഇന്ത്യൻ എംബസിയുടെയും നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ ഇപ്പോൾ നടത്തി വരികയാണ്. .
ബ്രിട്ടനിൽ ശാസ്ത്രജ്ഞനായ ബാംഗ്ലൂർ സ്വദേശിയുടെ മകനാണ് വിമാന ജീവനക്കാരുടെ സംശയത്തി ന്റെ പേരിൽ കൊടിയ ദുരിതത്തിനു ഇരയായത്. ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി അഞ്ച് ദിവസം ജയിലിൽ കിടന്നതിന്റെ മാനസിക ആഘാതത്തിലാണ് ഇപ്പോഴും. മധ്യവേനൽ അവധിക്കായി ലണ്ടനിൽ നിന്നും ദില്ലിയിലേക്ക് യാത്ര ചെയ്യവേയാണ് കുടുംബത്തിനു ദുരനുഭവം നേരിട്ടത്.
