ബുറൈദ/മലപ്പുറം : ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രണ്ട് ഡയാലിസിസ് മെഷീൻ യൂനിറ്റുകൾ ഉൾപ്പെടെ കേരളത്തിലെ വിവിധ സി.എച്ച് സെന്ററുകൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്തു. മലപ്പുറം സി.എച്ച് സെന്റർ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മലപ്പുറം സി.എച്ച് സെന്ററിനും കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന തളിപ്പറമ്പ് സി.എച്ച് സെന്ററിനുമാണ് ഡയാലിസിസ് യൂനിറ്റുകൾ വിതരണം ചെയ്തത്.

കൂടാതെ, തിരുവനന്തപുരം ആർ.സി.സി സി.എച്ച് സെന്റർ, മുക്കം ചൂലൂർ എം.വി.ആർ കാൻസർ സെന്റർ, കോഴിക്കോട് സി.എച്ച് സെന്റർ, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ, വയനാട് സി.എച്ച് സെന്റർ, മണ്ണാർക്കാട് സി.എച്ച് സെന്റർ എന്നിവക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു. ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ടി.പി മൂസ മോങ്ങത്തിന്റെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുസ് ലിം ലീഗ് നാഷണൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി സൈദലവി, കണ്ണൂർ ജില്ലാ മുസ് ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, കണ്ണൂർ ജില്ലാ മുസ് ലിം ലീഗ് കമ്മിറ്റി അംഗം മുഹമ്മദ് വിളക്കോട്, മലപ്പുറം സി.എച്ച് സെന്റർ ഭാരവാഹികൾ യൂസുഫ് കൊന്നോല, യൂസുഫ് കോണിക്കുഴി, സുൽഫി മമ്പുറം, സക്കീർ തിരൂർ, മുഹമ്മദ്കുട്ടി വെട്ടിച്ചിറ, മുഹമ്മദലി ചുണ്ടംപറ്റ, പുൽപറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.സി അബ്ദുറഹിമാൻ, സി.എച്ച് അബ്ദുൽ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജംഷീർ മങ്കട സ്വാഗതവും ട്രഷറർ അഷ്‌റഫ് മേപ്പാടി നന്ദിയും പറഞ്ഞു.