ജീവകാരുണ്യ രംഗത്തും കലാസാംസ്കാരിക രംഗത്തും നന്മയാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന ഉനൈസ ഒ ഐസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. മുവാസിം ഒലയ ഇസ്ഥിറാഹയിൽ വെച്ച് നടന്ന ഇഫ്താർ വിരുന്നിൽ ഉനൈസയിലെയും പ്രാന്ത പ്രദേശങ്ങളുടെയും സാമൂഹിക സാംസ്കാരിക സംഘടനകൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.ഒഐസിസി ഉനൈസാ പ്രവർത്തകരുടെ ചിട്ടയായ സംഘാടനംകൊണ്ടും വ്യത്യസ്തമായി.ഇഫ്താര്‍ സംഗമം

വിവിധ തുറകളിൽപ്പെട്ട ആളുകൾ നിറഞ്ഞ ഇഫ്താർ സംഗമത്തിന് ഐസിസി ഉനൈസാ കമ്മിറ്റി പ്രസിഡണ്ട് പ്രിൻസ് ജോസഫിന്റെയും സെക്രട്ടറി വിശ്വനാഥൻ,ട്രഷറർ കമാലുദ്ധീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സഹ ഭാരവാഹികളായ ഷാജി തോമസ്, മധു,റഫീഖ്,ജലീൽ,അബ്ദുൽ അസീസ്,നൗഷാദ്, മോൺസൺ, അഷറഫ്, സുനിൽകുമാർ, സഗീർ എന്നിവരും,ഒഐസിസി കസീം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സക്കീർപത്തറയും നേതൃത്വം നൽകി.