Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏകകണ്‌ഠമായി ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തെ അപലപിച്ച് മതനേതാക്കള്‍ രംഗത്ത്, മാനവരാശിയെ രക്ഷിക്കണമെന്ന് ലോകനേതാക്കളോട് അഭ്യര്‍ത്ഥന


ന്യൂഡല്‍ഹി: ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബ് വര്‍ഷിച്ചതോടെ രൂക്ഷമായിരിക്കുന്ന ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് മതങ്ങളുടെ നേതാക്കള്‍ രംഗത്ത്. മാനവരാശിയെ നാശത്തിന്‍റെ വക്കില്‍ നിന്ന് രക്ഷിക്കാന്‍ സമയോചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

താനിപ്പോഴത്തെ പോലൊരു ഗുരുതര പ്രശ്‌നം ഇതുവരെയും അഭിമുഖീകരിച്ചിട്ടില്ലെന്ന് 155 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും അവിടുത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്‌ച നടത്തുകയും സമാധാന ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌ത ഡോ. പോള്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ ഇനിയും സമയ മുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഇറാന്‍ നേതൃത്വത്തെയും പേരെടുത്ത് പറഞ്ഞ് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്താസമ്മേളനത്തിന് ശേഷം താന്‍ ന്യൂയോര്‍ക്കിലേക്ക് ഉടന്‍ പോകുമെന്നും ഡോ.പോള്‍ പറഞ്ഞു. ഭാവകാര്യങ്ങള്‍ ഐക്യരാഷ്‌ട്രസഭ അധികൃതരുായും ലോകനേതാക്കളുമായും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂതന്‍മാര്‍ക്ക് യാതൊരു തരത്തിലുള്ള വിവേചനവും ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു രാജ്യമാണ് ഇന്ത്യയെന്നും രാജ്യത്തെ ജൂതസമൂഹത്തിന്‍റെ പ്രതിനിധി റാബ്ബി എസേക്കിയല്‍ ഐസക് മലേക്കര്‍ പറഞ്ഞു. താന്‍ പരമമായി ഒരിന്ത്യക്കാരനാണ്. ജൂതനാകുന്നത് അതിന് ശേഷമാണ്. അതാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുധങ്ങളെ കലപ്പകളാക്കൂ എന്ന പ്രവാചക വാക്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം നമുക്കിപ്പോള്‍ സമാധാനമാണ് ആവശ്യമെന്നും യുദ്ധല്ലെന്നും കൂട്ടിച്ചേര്‍ത്തു. സുഡാന്‍ പാര്‍ലമെന്‍ില്‍ 2011ല്‍ ഡോ.പോളിനൊപ്പം സമാധാന ശ്രമങ്ങളില്‍ പങ്കാളിയായ വ്യക്തി കൂടിയാണ് മലേക്കര്‍.

സമാധാനത്തിന് മുന്‍കൈ എടുക്കണമെന്ന് പ്രസിഡന്‍റ് ട്രംപിനോടും പ്രധാനമന്ത്രി നെതന്യാഹുവിനോടും ഇറാനോടു പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ജെയ്‌ന്‍ ആചാര്യ ലോകേഷ് മുനി അഭ്യര്‍ത്ഥിച്ചു. രക്തച്ചൊ രിച്ചിലിന് മുന്‍പ് ചര്‍ച്ചകള്‍ നടക്കണം. അതിന് ശേഷമല്ല വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തര ത്തില്‍ സമാധാന ശ്രമങ്ങള്‍ സംഘടിപ്പിക്കുന്ന ഡോ.പോളിന് അദ്ദേഹം നന്ദി പറഞ്ഞു.

ലോകം ഇത്തരമൊരു പ്രതിസന്ധിയിലെത്തി നില്‍ക്കുമ്പോള്‍ ഐക്യരാഷ്‌ട്രസഭയും രക്ഷാസമിതിയും തുടരുന്ന മൗനം ലജ്ജാകരമാണന്ന് ടിബറ്റന്‍ ബുദ്ധമത നേതാവും പാര്‍ലമെന്‍റിന്‍റെ മുന്‍ ഡെപ്യൂട്ടി സ്‌പീക്കറുമായ ആചാര്യ യെസി ഫന്‍സ്‌തോക് ചൂണ്ടിക്കാട്ടി. ഇതൊക്കെ കേവലം പേരിന് മാത്രമുള്ള സ്ഥാപനങ്ങളാണോയെന്നും അദ്ദേഹം ചോദിച്ചു. ചൈനയ്ക്കെതിരെയും ആഞ്ഞടിക്കാന്‍ അദ്ദേഹം ഈ അവസരം വിനിയോഗിച്ചു. ഇന്ന് ആക്രമണം അഴിച്ച് വിടുന്നവര്‍ അതിജീവിക്കില്ലെന്ന് അദ്ദേഹം ടിബറ്റന്‍ ജനതയുടെ പറച്ചില്‍ എടുത്ത് പറഞ്ഞ് ചൂണ്ടിക്കാട്ടി. നമുക്ക് ഇന്ന് തന്നെ സമാധാനത്തിന് അടിത്തറയി ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാമെല്ലാം ഒരേ സ്രഷ്‌ടാവിന്‍റെ മക്കളാണെന്ന് ദര്‍ഗ് അജ്‌മീര്‍ ഷെരീഫ് പ്രതിനിധി വാഹിത് ഹുസൈന്‍ ചിഷ്‌ടി ചൂണ്ടിക്കാട്ടി. മതമുണ്ടാക്കിയ സംഘര്‍ഷമല്ലിത്. മറിച്ച് അധികാരവും സ്വാര്‍ത്ഥതയുമാണ് ഇത് സൃഷ്‌ടിച്ചിരിക്കുന്നത്. ലോകസമ്പദ്ഘടന തകര്‍ന്നടിഞ്ഞ് കൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങള്‍ നിഷ്ക്കരണം കൊന്നൊടുക്കപ്പെടുന്നു. നേതാക്കള്‍ മൗനം പാലിക്കുന്നു. ഇപ്പോള്‍ തന്നെ നാമിത് അവസാനിപ്പിച്ചില്ലെ ങ്കില്‍ മാനവരാശിയാകെ നശിപ്പിക്കപ്പെടും.

നേരത്തെ ഡോ.പോളിനൊപ്പം സുഡാനിക്ക് മുസ്‌ലീം ക്രൈസ്‌തവ സമൂഹങ്ങള്‍ക്കിടയിലേക്ക് സമാധാന ദൗത്യവുമായി തങ്ങള്‍ പോയിരുന്നു. വീണ്ടും അത്തരമൊരു സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ലോക ത്തെ യുദ്ധത്തില്‍ നിന്ന് രക്ഷിക്കുക എന്നതാണ് ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു സ്റ്റേജ് പരിപാടിയല്ലെന്ന് യൂണിവേഴ്‌സല്‍ അസോസിയേഷന്‍ ഓഫ് സ്‌പരിച്ചല്‍ അവയര്‍നെസ് സ്ഥാപകന്‍ പണ്ഡിറ്റ് എന്‍ കെ ശര്‍മ്മ ചൂണ്ടിക്കാട്ടി. ഇതൊരു വലിയ ഉത്തരവാദിത്തമാണ്. ഇന്ന് മതനേതാക്കള്‍ ഇത് പറഞ്ഞില്ലെങ്കില്‍ നാളെ ഇതിന്‍റെ കുറ്റബോധം നമുക്ക് താങ്ങാനാകില്ലെന്നും അദ്ദേഹം കൂട്ടി്ച്ചേര്‍ത്തു. ലോകത്തിന് ശാശ്വത സമാധാനമാണ് ആവശ്യം മറിച്ച് ആരുടെയെങ്കിലും രാഷ്‌ട്രീയ വിജയമല്ലെന്ന് ഹിന്ദു പ്രതിനിധി ഡോ.ഓംപ്രകാശാചാര്യ ചൂണ്ടിക്കാട്ടി.


Read Previous

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മോസ്‌കോയിലേക്ക്; ലക്ഷ്യം തുടര്‍ നീക്കങ്ങളില്‍ റഷ്യയുടെ പിന്തുണ

Read Next

ബോംബ്‌ ഭീഷണി; ഡല്‍ഹി -ബെര്‍മിങ്‌ഹാം വിമാനം റിയാദിലേക്ക് തിരിച്ച് വിട്ടതായി എയര്‍ ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »