Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എട്ടാം ക്ലാസിൽ തോൽപ്പിക്കലില്ല; മാർച്ചിൽത്തന്നെ മുഴുവൻ കുട്ടികളേയും പ്രൊമോട്ട് ചെയ്യുമെന്ന് സർക്കാർ


തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ജയിക്കാന്‍ മിനിമം മുപ്പതു ശതമാനം മാര്‍ക്ക് നിര്‍ബന്ധമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട്. തോല്‍പ്പിച്ചാല്‍ ഗുണനിലവാരം ഉയരില്ലെന്ന മുദ്രാവാക്യ മുയര്‍ത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പ്രചാരണ ജാഥയ്‌ക്കൊടുവില്‍ സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടിയാണ് തീരുമാനം അറിയിച്ചത്. എട്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികളേയും ക്രിസ്‌മസ് പരീക്ഷയിലെ സ്ഥിതി വിലയിരുത്തി ആവശ്യമായ പഠന പ്രവര്‍ത്തനം നടത്തി മാര്‍ച്ചില്‍ തന്നെ ഒമ്പതാം ക്ലാസിലേക്ക് പ്രൊമോട്ട് ചെയ്യുമെന്നാണ് മന്ത്രി അറിയിച്ചത്.

ഈ വര്‍ഷം ഓഗസറ്റ് 16 ന് കേരള പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 03/ 2024 നമ്പര്‍ ഉത്തരവിലാണ് ഈ അധ്യയന വര്‍ഷം മുതല്‍ എട്ടാം ക്ലാസ് പാസാവാന്‍ കുട്ടികള്‍ക്ക് മുപ്പത് ശതമാനം സബ്‌ജക്‌ട് മിനിമം വേണമെന്ന വ്യവസ്ഥ കൊണ്ടു വന്നത്. ഗുണമേന്മ ഉറപ്പ് വരുത്തൽ പരിപാടിക്കായി കൊണ്ടുവന്ന എട്ട് ഇന ഉത്തരവിലെ മൂന്നാം ഇനത്തില്‍ ഈ വര്‍ഷം എട്ടാം ക്ലാസിലും 2025-26 വർഷം ഒൻപതാം ക്ലാസിലും 2026- 27 വർഷം പത്താം ക്ലാസിലും സബ്‌ജക്‌ട് മിനിമം മാർക്ക്, എഴുത്ത് പരീക്ഷയിൽ ലഭിക്കാത്ത കുട്ടികളെ തോൽപ്പിച്ച് വിദ്യാഭ്യാസ ഗുണ നിലവാരം ഉറപ്പു വരുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.

ഇതിനെതിരെയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നത്. ഈ ഉദ്യോഗസ്ഥ പരിഷ്‌കാരം പാർശ്വവത്‌കരിക്കപ്പെട്ട കുട്ടികളെ ബാധിക്കും എന്ന നിലപാടായിരുന്നു ഇടത് ആഭിമുഖ്യമുള്ള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റേത്. നവംബർ 14 ന് കാസര്‍കോട് നിന്നാരംഭിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ വിദ്യാഭ്യാസ ജാഥ 300 കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ നടത്തിയ ശേഷം ചൊവ്വാഴ്‌ച തിരുവനന്തപുരത്താണ് സമാപിച്ചത്.

ഇതിന് പിന്നാലെയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച ഒരു ലക്ഷം ഒപ്പുകൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.വിദ്യാഭ്യാസ വാഹന ജാഥയെത്തുടര്‍ന്ന് ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള 10 ഇന കര്‍മ്മപരിപാടിക്കുള്ള നിര്‍ദേശങ്ങള്‍ തയാറാക്കി പരിഷത്ത് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചിരുന്നു.


Read Previous

ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടായിട്ടും മുകേഷിനെ എന്തിന് സ്ഥാനാർഥിയാക്കി?, ഇപിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ല’; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

Read Next

രണ്ട് പതിറ്റാണ്ടോളം സിറിയയെ നരകതുല്യമാക്കിയ ഭരണത്തിനൊടുവിൽ കൈനിറയെ പണവുമായിട്ടാണ് രാജ്യം വിട്ടത്. ലേഡി മാക്ബത്തും’ ബാഷറും കൊണ്ടുപോയത് 1.60 ലക്ഷം കോടി; കൊട്ടാരം പോലൊരു വീടും സ്വന്തമാക്കി, റഷ്യയിൽ രാജകീയ ജീവിതം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »