Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐഎസ്‌ആർഒയുടെ മൂന്നാം വിക്ഷേപണത്തറയ്ക്ക് 3984.86 കോടി രൂപയുടെ അനുമതി നൽകി കേന്ദ്രമന്ത്രിസഭായോഗം


ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറ(Third Launch Pad-TLP) സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഐഎസ്‌ആര്‍ഒയുടെ പുതുതലമുറ വിക്ഷേപണ വാഹനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള വിക്ഷേപണത്തറയാകും സജ്ജമാക്കുക എന്നും സര്‍ക്കാരിന്‍റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് ഏറെ സഹായകമാകും. മനുഷ്യനെ ബഹിരാ കാശത്ത് എത്തിക്കുന്നത് അടക്കം നിരവധി പദ്ധതികളാണ് ഐഎസ്‌ആര്‍ഒ വിഭാവനം ചെയ്‌തിട്ടുള്ളത്. പദ്ധതി ദേശീയ പ്രാധാന്യമുള്ളതാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

പുതുതലമുറ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് മാത്രമല്ല നിലവിലുള്ള സെമി ക്രയോജനിക് ദൗത്യങ്ങള്‍ക്കും ഇതുപയോഗിക്കാനാകും. പരമാവധി വാണിജ്യ പങ്കാളിത്തത്തോടെ പൂര്‍ണമായും ഐഎസ്‌ആര്‍ഒയുടെ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും വിധമുള്ള വിക്ഷേപണത്തറ എത്രയും വേഗത്തില്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള വിക്ഷേപണ സമുച്ചയത്തിന്‍റെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തും.

നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 3984.86 കോടി രൂപയുടെ ചെലവാണ് വിക്ഷേപണത്തറയ്ക്കും അനുബന്ധ സൗകര്യങ്ങളൊരുക്കാനുമായി പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പരിസ്ഥിതിക്ക് ഇതൊരു മുതല്‍ക്കൂട്ടാകും. ബഹിരാകാശ വിക്ഷേപ ണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഇത് സഹായകമാകും. മനുഷ്യ ബഹിരാകാശ ദൗത്യം മറ്റ് ബഹിരാ കാശ ദൗത്യങ്ങള്‍ എന്നിവയ്ക്കും ഇത് സഹായകമാകും.

രണ്ട് വിക്ഷേപണത്തറകളാണ് നിലവില്‍ ശ്രീഹരിക്കോട്ടയില്‍ ഉള്ളത്. മുപ്പത് വര്‍ഷം മുമ്പാണ് ആദ്യ വിക്ഷേപണത്തറ സ്ഥാപിച്ചത്. പിഎസ്‌എല്‍വിക്ക് വേണ്ടിയാണ് ഇത് സ്ഥാപിച്ചത്. ഇപ്പോഴിത് പിഎസ്‌ എല്‍വികള്‍ക്കും എസ്‌എസ്‌എല്‍വികള്‍ക്കും ഉപയോഗിക്കുന്നു. രണ്ടാം വിക്ഷേപണത്തറ ജിഎസ്‌ എല്‍വിയെയും എല്‍വി എം3 യെയും ലക്ഷ്യമിട്ടാണ് സ്ഥാപിച്ചത്. ഇരുപത് വര്‍ഷമായി ഇതും പ്രവര്‍ത്തിക്കുന്നുണ്ട്. വാണിജ്യവിക്ഷേപണങ്ങള്‍ക്കും ചന്ദ്രയാന്‍ 3 അടക്കമുള്ള ദേശീയ ദൗത്യങ്ങള്‍ക്കും വേണ്ടി ഇതിന്‍റെ വിക്ഷേപണ ശേഷി കൂട്ടിയിരുന്നു. ഗഗന്‍യാന്‍ ദൗത്യങ്ങള്‍ക്ക് വേണ്ടി രണ്ടാം വിക്ഷേപണത്തറയില്‍ കൂടുതല്‍ ആധുനികവത്ക്കരണം നടത്തിയിരുന്നു.

2035 ഓടെ ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രമെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനും 2040 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിനും പുത്തന്‍ തലമുറ വിക്ഷേപണ വാഹനങ്ങള്‍ ആവശ്യമാണ്. ഇതിനാവശ്യമായ പുതു പ്രൊപ്പല്‍ഷന്‍ സംവിധാനവും വേണം. ഇതിന് നിലവിലുള്ള വിക്ഷേപണത്തറ അനുയോജ്യമല്ല. അടുത്ത 25-30 വര്‍ഷത്തിനിടെ ഉണ്ടായേക്കാവുന്ന വിക്ഷേപണ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പുതുതലമുറ വിക്ഷേപണത്തറ ഐഎസ്‌ആര്‍ഒയ്ക്ക് അത്യന്താപേക്ഷിതമാണെന്നും വാര്‍ത്താക്കുറിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.


Read Previous

500 രൂപയ്‌ക്ക് ഗ്യാസ്, സൗജന്യ കിറ്റും വൈദ്യുതിയും; വൻ പ്രഖ്യാപനവുമായി കോൺഗ്രസ്

Read Next

പാറശാല ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു; ശിക്ഷ നാളെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »