
ഇന്നലെ രാവിലെ കുവത്തിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യയുമായി കൂടിക്കാഴ്‌ച നടത്തി. കുവൈത്തിൽ എത്തിയ മന്ത്രിയെ കുവൈത്ത് വിദേശ കാര്യ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ സ്ഥാനപതി ഡോ ആദർശ് സ്വൈക്യയും മറ്റുമുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. .
രാഷ്‌ട്രീയ, വ്യാപാര, നിക്ഷേപ, ഊർജ, സുരക്ഷ, സാംസ്കാരികം തുടങ്ങി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ വിവിധ വശങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു കൂടാതെ ഇരുവിഭാഗത്തിനും താല്പര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും ചർച്ചയായി. ഇന്ന് വൈകീട്ട് പ്രവാസി സംഘടന നേതാക്കളു മായും മന്ത്രി ചർച്ച നടത്തും