സൗദി അറേബ്യ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ


സൗദി അറേബ്യ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ദൗത്യമായ ഓപ്പറേഷൻ കാവേരിക്ക് പിന്തുണ നൽകിയ രാജ്യമാണ് സൗദി അറേബ്യ. ഓപ്പറേറ്റാണ് കാവേരിയുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനായി കഴിഞ്ഞ ആഴ്ച മന്ത്രി ജിദ്ദയിൽ എത്തിയിരുന്നു. 

ഇന്ന് റിയാദിലെ വിവിധ സ്റ്റേറ്റ് അസോസിയേഷനുകളുടെ ഭാരവാഹികളുമായി സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയതായി മന്ത്രി ഇന്ന് ട്വിറ്ററിൽ കുറിച്ചു.

കൂടാതെ, സൗദി അറേബ്യയിൽ ജയിലിൽ അടക്കപ്പെടുകയോ, നാടുകടത്തപെടുകയോ, മരണപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് സഹായഹസ്തം നീറ്റുന്ന ഇന്ത്യൻ എംബസിയുടെ കരുത്തായ വളന്റിയർമാരെയും അദ്ദേഹം ഇന്ന് സന്ദർശിച്ചു. ഇന്ന് റിയാദിൽ നടന്ന മീറ്റിങ്ങിൽ വളന്റിയർമാരുടെ സ്‌തുത്യർഹമായ സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു.


Read Previous

സൗദിയോട് നന്ദി പറഞ്ഞ് അമേരിക്ക; സുഡാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിയ്ക്കാൻ സഹായം

Read Next

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചു; കാഞ്ചിയാർ കക്കാട്ടുകട മീനത്തേതിൽ അനിൽകുമാര്‍ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »