Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സര്‍വകലാശാലകള്‍ ഇനി ഒരു കുടക്കീഴില്‍; കെ-റീപ്പ് സോഫ്റ്റ് വെയര്‍: പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ എളുപ്പമാകും


തിരുവനന്തപുരം: കേരളത്തില്‍ സര്‍വകലാശാലകളെയും കോളജുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ് വെയര്‍ സംവിധാനം മുഴുവന്‍ സര്‍വകലാശാകളിലും നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ഐഎംജിയില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും അസാപ് കേരളയും സംയുക്തമായി നടത്തിയ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ സര്‍വകലാശാലകളിലെല്ലാം കംപ്യൂട്ടര്‍ സേവനങ്ങളുണ്ട്. പക്ഷേ, പരസ്പര ബന്ധമില്ലാതെയാണ് പ്രവര്‍ത്തനം. ഇതിനെയെല്ലാം കെ-റീപ് വഴി ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്.

ഇതോടെ സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവ ഒരു കുടക്കീഴിലേക്ക് മാറും. കേരള റിസോഴ്‌സ് ഫോര്‍ എജുക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പ്ലാനിങ് (കെ-റീപ്പ്) എന്ന പ്ലാറ്റ് ഫോമിനു കീഴില്‍ എത്തുന്നതോടെ വിദ്യാര്‍ഥി പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ കെ-റീപ്പ് വഴിയാകും.

അസാപ് കേരളയുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി ആന്റ് കോളജ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരില്‍ ഇതിനായി സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍വകലാശാലകളെയും കോളജുകളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്ന കെ-റീപ്പ് സോഫ്റ്റ് വെയര്‍ സംവിധാനം കണ്ണൂര്‍ സര്‍വകലാശാല, കാലടി സംസ്‌കൃത സര്‍വകലാശാല, തിരൂര്‍ മലയാളം സര്‍വകലാശാല എന്നിവിടങ്ങളില്‍ നടപ്പിലാക്കി കഴിഞ്ഞു.


Read Previous

ഇവിഎം ക്രമക്കേട്: ഹരിയാനയില്‍ 20 മണ്ഡലങ്ങളിലെ ഫലം മരവിപ്പിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

Read Next

അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗികമായി ഒഴിഞ്ഞില്ല; മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് അതിഷിയെ പുറത്താക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »