Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞാന്‍ ഉദ്ഘാടനം ചെയ്യണമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വപ്‌നദര്‍ശനം, അയ്യപ്പന്റെ ഒരു രൂപ തൊട്ടാല്‍ പോലും അനുഭവിക്കേണ്ടി വരും’: വിവാദങ്ങളില്‍ ജയറാം.


ചെന്നൈ: ശബരിമലയിലേക്കുള്ള സ്വര്‍ണപ്പാളികളുടെ ഉദ്ഘാടനത്തിനായി തന്നെ ക്ഷണിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന് നടന്‍ ജയറാം. ശബരിമലയില്‍ ഇനി കുറേക്കാലം വെക്കാന്‍ പോകുന്ന സംഗതി ഉദ്ഘാടനം ചെയ്യേണ്ടത് ജയറാമാണെന്ന് അയ്യപ്പന്‍ സ്വപ്നദര്‍ശനത്തിലൂടെ തന്നോട് പറഞ്ഞെന്നും അതിനാലാണ് ജയറാമിനെ സമീപിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതായി ജയറാം കൂട്ടിച്ചേര്‍ത്തു. അന്‍പതുകൊല്ലമായി മുടങ്ങാതെ ശബരിമലയില്‍ പോകുന്ന ഭക്തന്‍ എന്ന നിലയിലാണ് താനാ ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിലുണ്ടെങ്കില്‍ ശബരിമലയ്ക്ക് പോകുന്നതിന് മുമ്പ് വന്ന് ഉദ്ഘാടനം ചെയ്താന്‍ നന്നാകുമെന്നും വീരമണി സാമിയെ പാടാന്‍ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു. ചടങ്ങില്‍ വീരമണി സാമി പാടി, താനും കൂടെ പാടിയതായും ജയറാം പറഞ്ഞു. കര്‍പ്പൂരമുഴിയുകയും ശരണം വിളിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പൂജ ചെയ്തത്. പകുതിദിവസം ഷൂട്ടിങ്ങിന് അവധി നല്‍കിയാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

ഇത്രയധികം ഭക്തരുണ്ടായിട്ടും അയ്യപ്പ സ്വാമി തന്നെയാണ് ഈ ചടങ്ങിനായി തെരഞ്ഞെടുത്തതെന്ന് ഒരു സ്വകാര്യ അഹങ്കാരമായി താന്‍ പലരോടും പറഞ്ഞതായും ജയറാം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വപ്ന ദര്‍ശനത്തെ കുറിച്ച് പ്രതികരിച്ചു. 2019 ജൂണ്‍ മാസത്തില്‍ ചടങ്ങ് നടന്നതായാണ് സ്മാര്‍ട്ട് ക്രിയേഷന്‍സി ന്റെ വെളിപ്പെടുത്തല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഓഫീസില്‍ നടന്ന ഉദ്ഘാടനത്തിന്റെ ചടങ്ങിലാണ് ജയറാം പങ്കെടുത്തത്.

പൂജയില്‍ പങ്കെടുക്കുന്നത് മഹാഭാഗ്യമാണെന്ന് കരുതിയെന്നും 5 വര്‍ഷത്തിന് ശേഷം ഇങ്ങനെ ആയി ത്തീരുമെന്ന് കരുതിയില്ലെന്നും ജയറാം പറഞ്ഞു. സത്യം തെളിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അനുഭവിച്ച് തന്നെ തീര്‍ക്കണം. അയ്യപ്പന്റെ ഒരു രൂപ തൊട്ടാല്‍ പോലും അനുഭവിക്കേണ്ടി വരും. തെറ്റ് ചെയ്തവര്‍ പിടിക്കപ്പെടണം എന്നാണ് ആഗ്രഹമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലന്‍സ് മൊഴിയെടുത്തു എന്ന പ്രചാരണത്തെ ജയറാം തള്ളി.


Read Previous

മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ചറിയില്ല, തനിക്ക് തന്നത് ചെമ്പ് പാളി’; ആരോപണങ്ങള്‍ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി

Read Next

പവർ ബാങ്കിന് നിരോധനം, എമിറേറ്റ്സിനു പിന്നാലെ ഫ്ലൈ ദുബൈ; യുഎഇയിലെ വിമാനയാത്രയിൽ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »