Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചുരുളഴിയാതെ ഇപിയുടെ ആത്മകഥ വിവാദം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി എഡിജിപി, വീണ്ടും അന്വേഷണം


തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ വിവാദം വീണ്ടും അന്വേഷിക്കാൻ പൊലീസ്. കോട്ടയം എസ്പി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോ ർട്ട് എഡിജിപി മനോജ് ഏബ്രഹാം തള്ളി. അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഡിജിപിയുടെ നടപടി. വീണ്ടും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം എസ്പിക്ക് നിർദേശം നൽകി.

ഇ പി ജയരാജന്റെ ഉൾപ്പെടെ മൊഴികളിൽ വ്യക്തതക്കുറവ് ഉണ്ടെന്നാണ് കണ്ടെത്തൽ. ആത്മകഥ ഇ.പി.ജയരാജൻ തന്നെ എഴുതിയതാണോ അല്ലെങ്കിൽ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലും എഴുതിയതാണോ എന്ന് റിപ്പോർട്ടിൽ പറയുന്നില്ല. ആത്മകഥ പ്രസിദ്ധീ കരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നെങ്കിൽ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിലും വ്യക്തതയില്ല.

ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയില്ലെന്നാണ് ഇപിയുടെ മൊഴി. എന്നാൽ തന്റെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ ഡിസിയുടെ കൈവശം എത്തിയത് എങ്ങനെ യെന്ന് വ്യക്തമാക്കിയിട്ടില്ല. ആത്മകഥയുടെ പകർപ്പ് പുറത്ത് പോയതുൾപ്പെടെ എന്തു സംഭവിച്ചുവെന്ന കാര്യത്തിൽ ഡിസിയും വ്യക്തത വരുത്തിയിട്ടില്ല. പരാതിക്കാരനായ ഇപിയുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടിവരും.

ഇ പി ജയരാജന്‍റെ ആത്മകഥാ വിവാദത്തിൽ അന്വേഷണ സംഘം നേരത്തെ രവി ഡി സിയുടെ മൊഴിയെടുത്തിരുന്നു. ഇ പി ജയരാജന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കു ന്നതിനെക്കുറിച്ച് കരാറില്ലെങ്കിലും ധാരണ ഉണ്ടായിരുന്നവെന്നായിരുന്നു രവി ഡി സിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയതെന്നുമായിരുന്നു രവി ഡി സി അന്വേഷണ സംഘത്തിന് നൽകിയ മൊഴി.


Read Previous

സർക്കാരിന്റെ പട്ടിക വെട്ടി പുതിയ വി സിമാരെ നിയമിച്ചു; ഗവർണർ വീണ്ടും തുറന്ന പോരിലേക്ക്

Read Next

റിയാദ് മെട്രോ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. മൂന്ന് പാതകളില്‍ സര്‍വീസുകള്‍ ആരംഭിക്കുക അടുത്ത മാസാദ്യം, ജനുവരി അഞ്ചോടെ ആറു ട്രാക്കുകളിലും പൂർണതോതിൽ സർവീസുകൾ ആരംഭിക്കും , റിയാദ് ബസിൻറെ അതെ നിരക്ക് റിയാദ് മെട്രോക്കും, ടിക്കറ്റ് നിരക്കുകൾ നാലു റിയാലിന് രണ്ടുമണിക്കൂർ യാത്ര ചെയ്യാം. ടിക്കറ്റുകൾ ദർബ് ആപ്പും, സ്റ്റേഷനുകളിലെ സ്മാർട്ട് വെൻഡിംഗ് മെഷീനുകള്‍ വഴി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »