Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മീരയോ നവ്യയോ മഞ്ജുവോ അല്ല,​ ഇഷ്ടതാരം ഈ യുവനടിയെന്ന് വെളിപ്പെടുത്തി ഉർവശി


ഒരുപാട് മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഉർവശി. ഇപ്പോഴിതാ തന്റെ ഇഷ്ടനായിക ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി.

നസ്രിയ നസീം ആണ് ഉ‌ർവശിക്ക് ഏറ്റവും പ്രിയപ്പെട്ട നടി. സജീവമായി അഭിനയിച്ചിരുന്നെങ്കിൽ ഏതുതരം കഥാപാത്രവും ചെയ്യുന്ന ഉഗ്രൻ നടിയായി നസ്രിയ മലയാളത്തിൽ നിറഞ്ഞുനിൽക്കുമായിരുന്നു എന്ന് ഉർവശി പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നസ്രിയയെക്കുറിച്ച് ഉർവശി വാചാലയായത്.

മീരയും നവ്യയുമൊക്കെ നല്ല പെർഫോമൻസാണ്. പക്ഷെ നസ്രിയ ഇവിടെ നിന്നിരുന്നുവെങ്കിൽ ഉഗ്രൻ നടിയായിരുന്നേനെ. ഒരുപോലെ മോഡേണും നാടനും സ്മാർട്ട് കഥാപാത്രങ്ങളും ചെയ്യുന്ന സ്മാർട്ട് നായികയായി നിൽക്കാൻ നസ്രിയക്ക് പറ്റുമായിരുന്നു. ഓം ശാന്തി ഓശാന ആയാലും ബാംഗ്ലൂർ ഡെയ്സ് ആണെങ്കിലും ആ കുട്ടിയെ കണ്ടു കൊണ്ടിരിക്കാൻ രസമാണ്. അങ്ങനൊരു ഭാഗ്യം ആ കുട്ടിയ്ക്കുണ്ട്. ഇപ്പോൾ സിനിമയിൽ അങ്ങനെ സജീവമാകാതെ വന്നപ്പോൾ ചെറിയ വിഷമം തോന്നിയെന്ന് ഉർവശി പറയുന്നു.

2024ൽ തിയേറ്ററുകളിലെത്തിയ സൂക്ഷ്മദർശിനിയാണ് നസ്രിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതിലെ പ്രകടനം കൈയടി നേടിയിരുന്നു. മലയാളത്തിൽ നസ്രിയയുടെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസനയം തമിഴിൽ സൂര്യയുടെ ചിത്രത്തിലാണ് നസ്രിയ ഇപ്പോൾ അഭിനയിക്കുന്നത്.


Read Previous

ഒമാനിൽ നിന്ന് വിമാന സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്,​ സർവീസുകൾ നാളെ മുതൽ

Read Next

ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി, അതിന് പിന്നില്‍ രണ്ട് കാരണങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »