ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ യുഎസ് സെനറ്റിൽ അവതരിപ്പിക്കുന്ന നിർദ്ദിഷ്ട ബിൽ, റഷ്യയുമായി വ്യാപാരം തുടരുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ സാധ്യതയുണ്ടെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, “നിങ്ങൾ റഷ്യയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുകയും ഉക്രെയ്‌നിനെ സഹായിക്കാതിരിക്കുകയും ചെയ്താൽ, അമേരിക്കയിലേക്ക് വരുന്ന നിങ്ങളുടെ ഉൽപ്പ ന്നങ്ങൾക്ക് 500% താരിഫ് ചുമത്തും. റഷ്യന്‍ എണ്ണയുടെ 70% വാങ്ങുന്നത് ഇന്ത്യയും ചൈനയും ആണ് . അവർ പുടിന്‍റെ യുദ്ധ യന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നു.” ഗ്രഹാം പറഞ്ഞു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള യുഎസ് ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് ബിൽ ഓഗസ്റ്റിൽ അവതരിപ്പിക്കു മെന്നാണ് റിപ്പോർട്ട് .
ബിൽ നടപ്പിലാക്കിയാൽ, റഷ്യൻ ക്രൂഡോയിൽ ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് വാങ്ങുന്ന രാജ്യങ്ങളായ ഇന്ത്യയെയും ചൈനയെയും സാരമായി ബാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ നീക്കം ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, ഐടി സേവനങ്ങൾ തുടങ്ങിയ കയറ്റുമതികൾക്കും തീരുവ ചുമത്താൻ സാധ്യതയുണ്ട്.
റഷ്യയുടെ എണ്ണ പ്രധാനമായി വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഉക്രെയ്ൻ അധിനിവേശത്തിന്റെ മൂന്നാം വർഷത്തിൽ 49 ബില്യൺ യൂറോയുടെ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തു. പരമ്പരാഗതമായി, ഇന്ത്യ മിഡിൽ ഈസ്റ്റിൽ നിന്നാണ് എണ്ണ ശേഖരിച്ചിരുന്നത്, എന്നാൽ 2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ റഷ്യയിൽ നിന്ന് വലിയ അളവിൽ എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങി.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ പശ്ചാത്തലത്തി ലാണ് ഈ സംഭവവികാസവും . പ്രധാന കാർഷിക ആവശ്യങ്ങളെച്ചൊല്ലി വ്യാപാര ചർച്ചകൾ സ്തംഭനാവ സ്ഥയിലായതിനെത്തുടർന്ന് വാഷിംഗ്ടണിൽ യുഎസ് ഉദ്യോഗസ്ഥരുമായി ഇന്ത്യൻ പ്രതിനിധി സംഘം ചർച്ചകൾ തുടരുന്നതിനിടെ, വ്യാപാര കരാർ “വളരെ അടുത്ത”താണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ചൊവ്വാഴ്ച പ്രസ്താവിച്ചു .അതിനിടയിലാണ് പുതിയ നീക്കങ്ങളും പുറത്തുവരുന്നത്
ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്റലും ചേർന്ന് അവതരിപ്പിച്ച നിർദ്ദിഷ്ട ബില്ലിൽ 84 സഹ-സ്പോൺസർമാരുണ്ടെന്ന് റിപ്പോർട്ടുണ്ട്. റഷ്യൻ എണ്ണ വാങ്ങലുകൾ നിർത്താൻ രാജ്യങ്ങളെ സമ്മർ ത്തിലാക്കുക, “മോസ്കോയുടെ യുദ്ധ സമ്പദ്‌വ്യവസ്ഥ” ദുർബലപ്പെടുത്തുക, ഉക്രെയ്നിലെ സമാധാന ചർച്ചകളിലേക്ക് തള്ളിവിടുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഒരു ഗോൾഫ് മത്സരത്തിനിടെ ട്രംപ് പച്ചക്കൊടി കാണിച്ചതായി ഗ്രഹാം എബിസി ന്യൂസിനോട് പറഞ്ഞു. “‘നിങ്ങളുടെ ബിൽ നീക്കാൻ സമയമായി’ എന്ന്.” ട്രംപ് പറഞ്ഞതായി ഗ്രഹാം കൂട്ടിച്ചേര്‍ത്തു
അതിനിടെ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ പ്രധാന കാർഷിക ആവശ്യങ്ങളെ ച്ചൊല്ലിയുള്ള സ്തംഭനാവസ്ഥ തുടരുകയാണ് ഇന്ത്യയിലെ 80 ദശലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്ന, അവരിൽ പലരും ചെറുകിട കർഷകരുള്ള, ക്ഷീരമേഖലയിൽ വിട്ടുവീഴ്ച ചെയ്യാൻ ഇന്ത്യ വിസമ്മതിച്ചതായി ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നു.
“ക്ഷീരോൽപ്പാദനത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ല. അതൊരു ചുവന്ന വരയാണ്,” ഒരു മുതിർന്ന സർക്കാർ വൃത്തങ്ങള്‍ പറഞ്ഞു. യുഎസുമായി ഒരു ഇടക്കാല വ്യാപാര കരാറിലെത്തുന്നതിനായി വാഷിംഗ്ടണിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്ന സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ, പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു ദിവസം കൂടി നീട്ടി.യു എസില്‍ തുടരുകയാണ്
ചൊവ്വാഴ്ച ആറാം ദിവസത്തിലേക്ക് കടന്ന വാഷിംഗ്ടണിലെ വ്യാപാര ചർച്ചകൾ ബുധനാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, നയതന്ത്ര യോഗത്തോടനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ യുഎസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും. പ്രത്യേകിച്ച്, തുണി ത്തരങ്ങൾ, വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ, രാസ വസ്തുക്കൾ, ചെമ്മീൻ, എണ്ണക്കുരുക്കൾ, മുന്തിരി, വാഴപ്പഴം എന്നിവയുൾപ്പെടെ നിരവധി തൊഴിൽ മേഖലകൾക്ക് തീരുവ ഇളവുകൾ ഇന്ത്യ പ്രതീക്ഷിക്കുന്നു. “ഈ ഇളവുകൾ യുഎസിലെ ആഭ്യന്തര താൽപ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുന്നില്ല,
വിശാലമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള ആദ്യപടിയായി ഈ ഇടക്കാല വ്യാപാരകരാറി നെ നോക്കികാണുന്നത്. ഇന്ത്യൻ കയറ്റുമതിയിൽ 26 ശതമാനം വരെ ഉയർന്ന താരിഫ് ഒഴിവാ ക്കാനും ഇത് ലക്ഷ്യമിടുന്നു – ജൂലൈ 9 ന് മുമ്പ് എന്തെങ്കിലും പോവഴി ഊരിതിരിയുമെന്നാണ് അറിയുന്നത് തൽക്കാലം ഇന്ത്യ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കാതെ, കാർഷിക മേഖലയിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയാറല്ല എന്നാണ് അറിയിച്ചിട്ടുള്ളത്
പരസ്പര താരിഫ് സമയപരിധിക്ക് മുമ്പായി ഒരു കരാറിൽ ഒപ്പുവെക്കാൻ ഇരുപക്ഷവും ശ്രമിക്കുന്നതി നാൽ ജൂൺ 26 ന് ആരംഭിച്ച വ്യാപാര ചർച്ചകൾക്കായി യുഎസിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മടക്ക് യാത്രയും നീട്ടിയിട്ടുണ്ട് നീട്ടിയിട്ടുണ്ട്.നിർദ്ദിഷ്ട വ്യാപാര ചർച്ചകൾ പരാജയപ്പെട്ടാൽ, 26 ശതമാനം താരിഫ് വീണ്ടും പ്രാബല്യത്തിൽ വരും,” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ പറഞ്ഞു.
