Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാസയുടെ പുനർ നിർമാണം: അറബ് പദ്ധതി തള്ളി അമേരിക്കയും ഇസ്രയേലും


ടെല്‍ അവീവ്: യുദ്ധത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍ നിര്‍മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീക രിച്ച പദ്ധതി തള്ളി അമേരിക്കയും ഇസ്രയേലും. പദ്ധതി ഗാസയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളു ന്നതല്ലെന്നാണ് വൈറ്റ് ഹൗസിന്റെയും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതികരണം. ഈജിപ്ത് ആവിഷ്‌കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ദിവസം കെയ്റോയില്‍ നടന്ന ഉച്ചകോടിയില്‍ അറബ് രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് ഘട്ടങ്ങളായുള്ള പുനരധിവാസ പദ്ധതിയാണിത്.

യുദ്ധാനന്തരം ഗാസയെ ഇസ്രയേല്‍ തങ്ങള്‍ക്ക് നല്‍കുമെന്നും ഗാസയെ ഏറ്റെടുത്ത് പുനര്‍ നിര്‍മിക്കു മെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.പാലസ്തീന്‍ പൗരന്‍മാരെ മറ്റെവിടേക്കെങ്കിലും മാറ്റിയ ശേഷമാകും പുനര്‍നിര്‍മാണമെന്ന ട്രംപിന്റെ നിലപാട് അറബ് രാജ്യങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല. തുടര്‍ന്നാണ് ബദല്‍ മാര്‍ഗവുമായി ഈജിപ്ത് രംഗത്തെത്തിയത്.

അറബ് പദ്ധതിയെ പാലസ്തീനിയന്‍ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തിരുന്നു. അന്താരാഷ്ട്ര സമാധാന സേന ഉള്‍പ്പെടുന്ന സ്വതന്ത്ര സമിതിയുടെ താല്‍കാലിക ഭരണം ഗാസയില്‍ ഏര്‍പ്പെടുത്തണ മെന്നും അറബ് ഉച്ചകോടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.അതേ സമയം ഗാസയില്‍ ജനുവരി 19 ന് നിലവില്‍ വന്ന ഒന്നാം ഘട്ട വെടിനിര്‍ത്തലിന്റെ കാലാവധി മാര്‍ച്ച് ഒന്നിന് അവസാനിച്ചു. ഗാസയില്‍ നിന്ന് ഇസ്രയേലിന്റെ പൂര്‍ണ പിന്മാറ്റം ഉള്‍പ്പെടുന്ന രണ്ടാം ഘട്ടം തുടങ്ങണമെന്ന് ഹമാസ് ആവശ്യപ്പെ ടുന്നു. എന്നാല്‍ ഒന്നാം ഘട്ടം നീട്ടണമെന്നും രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ചകള്‍ ഇതിനിടെയില്‍ നടത്താമെന്നും ഇസ്രയേല്‍ പറയുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ ഇതുവരെ ധാരണയായിട്ടില്ല.


Read Previous

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ?.. സോഷ്യൽ മീഡിയ, ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലും ഇനി ആദായ നികുതി വകുപ്പിന് പരിശോധിക്കാം

Read Next

കൈതച്ചക്ക തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികുടം; കാണാതായ മാത്യു തോമസിന്റേത്; തിരിച്ചറിഞ്ഞത് ഡി എന്‍ എ പരിശോധന വഴി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »