
റിയാദ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന് തുടക്കമായി. രാവിലെ പത്തെകലോടെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ട്രംപിനെ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് നേരിട്ടെത്തി സ്വീകരിച്ചു.ഊഷ്മളമായ വരവേല്‍പ്പാണ് ട്രംപിന് രാജ്യം നല്‍കിയത്.

വീണ്ടും പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണ് സൗദിയിലെത്,സൗദി നേതൃത്വവുമായും ഗൾഫ് രാഷ്ട്രങ്ങളിലെ നേതാക്കളുമായും ട്രംപ് നടത്തുന്ന ചർച്ചകളുടെ അജണ്ടയിൽ മേഖലാ സുരക്ഷ, ഊർജം, പ്രതിരോധം, സാമ്പത്തിക സഹകരണം എന്നിവയുൾപ്പെടെ 10 വിഷയങ്ങൾ കടന്നുവരുമെന്നാണ് വിലയിരുത്തൽ.

പ്രസിഡന്റ് ട്രംപിന്റെ സൗദിയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള സന്ദർശനം മിഡിൽ ഈസ്റ്റിലെ പങ്കാളികളുമായുള്ള ബന്ധത്തിന് അമേരിക്ക നൽകുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നുവെന്നും പ്രാദേശിക അതിർത്തികൾക്കപ്പുറമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സൗദിയുമായുള്ള ഏകോപനം അനിവാര്യമാണെന്നും അമേരിക്കൻ വിദേശകാര്യ മന്ത്രാലയം നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
രണ്ടു സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഈ സന്ദർശനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രിസഭ വിലയിരിത്തിരുന്നു.