സ്വകാര്യ സംഭാഷണത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിനെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തെറി വിളിച്ചതായി റിപ്പോർട്ടുകൾ. എൻബിസി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഗാസയിൽ നെതന്യാഹുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളെ കുറച്ചു സംസാരിക്കുമ്പോൾ ബൈഡൻ പ്രകോപിതനായി മോശമായ വാക്കുകൾ ഉപയോഗിച്ച് ഇസ്രായേൽ പ്രസിഡൻ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇസ്രയേലിനെ വെടിനിർത്തലിന് സമ്മതിക്കാൻ താൻ ശ്രമിക്കുകയാണെന്നും എന്നാൽ നെതന്യാഹു തനിക്ക് സ്വെെര്യം നൽകുന്നി ല്ലെന്നും ബെെഡൻ സംഭാഷണ മധ്യേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യം കൈ കാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണെന്നും ബെെഡൻ സൂചിപ്പിച്ചിരുന്നു.

ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ ജോ ബൈഡൻ മോശമായ വാക്കുകൾ ഉപയോഗി ച്ചുവെന്ന റിപ്പോർട്ടുകൾ ബെെഡനുമായി അടുത്ത വൃത്തങ്ങളിൽ മൂന്നോളം പേർ സ്ഥിരീകരിച്ചു എന്നാണ് സൂചനകൾ. നെതന്യാഹുവിൻ്റെ ഗാസ ആക്രമണം മതിയെന്നും ഈ ക്രൂരത നിർത്തേണ്ടതുണ്ടെന്നും അമേരിക്കൻ പ്രസിഡൻ്റ് സംസാരം മദ്ധ്യേ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ചയാണ് ജോ ബൈഡനും നെതന്യാഹുവും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഏകദേശം മുക്കാൽ മണിക്കൂറുകളോളം നീണ്ടു നിന്നു. റാഫയിൽ അഭയം പ്രാപിക്കുന്ന ഏകദേശം ഒരു ദശലക്ഷം ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിശ്വസനീയമായ പദ്ധതികളാണ് ആവശ്യമെന്നും ജോ ബെെഡൻ വ്യക്തമാക്കി. അത്തരം പദ്ധതികൾ നടപ്പിൽ വരുത്താതെ സൈനിക നടപടികൾ ആരംഭിക്കരുതെന്നും നെതന്യാഹുവിനോട് ബെെഡൻ പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.