യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസിനെ വിജയിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് പ്രചാരണഗാനങ്ങളുമായി എആര്‍ റഹ്മാന്‍


വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണ യുമായി സംഗീതസംവിധാകന്‍ എ.ആര്‍ റഹ്മാന്റെ സംഗീത വിഡിയോ. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചിത്രീകരിച്ചത്. നവംബര്‍ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം നീക്കം കമല ഹാരിസിന്റെ തെര ഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കു ന്നത്. ദക്ഷിണേഷ്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും ഈ വിഡിയോ ഗുണം ചെയ്യു മെന്നാണ് കണക്കൂകൂട്ടല്‍.

ഇന്ത്യന്‍-ആഫ്രിക്കന്‍ വംശജയായ ഹാരിസിനെ പിന്തുണക്കുന്ന ഏഷ്യയില്‍ നിന്നുള്ള പ്രധാന കലാകാരില്‍ ഒരാളാണ് 57കാരനായ റഹ്മാന്‍. ‘ഈ പ്രകടനത്തിലൂടെ, എആര്‍ റഹ്മാന്‍ അമേരിക്കയിലെ പുരോഗതിക്കും പ്രാതിനിധ്യത്തിനും വേണ്ടി നിലകൊള്ളുന്ന നേതാക്കളുടെയും കലാകാരന്മാരുടെയും കോറസിലേക്ക് തന്റെ ശബ്ദം കൂടി ചേര്‍ത്തു” വെന്ന് ഏഷ്യന്‍-അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡേഴ്സ് (എഎപിഐ) വിക്ടറി ഫണ്ട് ചെയര്‍പേഴ്സണ്‍, ശേഖര്‍ നരസിംഹന്‍ പറഞ്ഞു.

‘ഇത് കേവലം ഒരു സംഗീത പരിപാടി മാത്രമല്ല, ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഭാവിയിലേക്ക് ഇടപഴകാനും വോട്ടുചെയ്യാനുമുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റികള്‍ക്കുള്ള പ്രവര്‍ത്തനത്തിനുള്ള ആഹ്വാനമാണിതെ”ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

ബലാത്സംഗക്കേസ്: ഫോണ്‍ ഹാജരാക്കിയില്ല, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

Read Next

യെച്ചൂരിയുടെ പേരില്‍ സംസ്ഥാനത്തെ ആദ്യത്തെ സിപിഎം ഓഫീസ് കാഞ്ഞിരപ്പള്ളിയില്‍; പിണറായി ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »