Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം; ട്രംപിന്റെ പുതിയ നീക്കം


വാഷിങ്ടണ്‍: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനിലും സമ്മര്‍ദ്ദം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നും എണ്ണയും വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും അമേരിക്ക യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു.

ഉക്രെയ്‌നെ കടന്നാക്രമിക്കുന്ന റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് 25 ശതമാന മായിരുന്ന ഇന്ത്യയുടെ ഇറക്കുമതി തീരുവ അമേരിക്ക 50 ശതമാനമാക്കി വര്‍ധിപ്പിച്ചത്. എന്നാല്‍, ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാല്‍ അമേരിക്കന്‍ നിലപാടി ന്റെ കാപട്യം ചൂണ്ടിക്കാട്ടി ഇന്ത്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല.

ഇതുവരെ, മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ട്രംപിന്റെ താരിഫ് നീക്കത്തെ പരസ്യമായി പിന്തുണയ്ക്കു കയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ മൗനം അമേരിക്കയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ടിയാന്‍ജിനില്‍ ഇന്നും നാളെയും നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ഉച്ചകോടിയില്‍ യു.എസില്‍ നിന്നുള്ള സമ്മര്‍ദ്ദം പ്രധാന ചര്‍ച്ചാ വിഷയമാകും.

ട്രംപിന്റെ താരിഫ് നീക്കത്തെയും അതില്‍ നിന്നും ഉണ്ടാകാന്‍ ഇടയുള്ള പ്രത്യാഘാതങ്ങളെയും കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവര്‍ ചര്‍ച്ച ചെയ്യുക. ഇങ്ങനെയൊരു സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യക്കെതിരെ തിരിയണമെന്ന് യൂറോപ്യന്‍ യൂണിയനോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.


Read Previous

ട്രംപിൻ്റെ തീരുവ നയങ്ങൾക്ക് വൻ തിരിച്ചടി; താരിഫുകൾ നിയമ വിരുദ്ധമെന്ന് യുഎസ് കോടതി

Read Next

യുഎസിൽ നടുറോഡിൽ വാളുമായി അഭ്യാസം; സിഖ് വംശജനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി; വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »