Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമേരിക്കന്‍ താരിഫ് ഭീഷണി ഇന്ത്യയ്‌ക്ക് ഏല്‍ക്കില്ല; കണക്കുകള്‍ ഇങ്ങനെ


ന്യൂഡൽഹി: അമേരിക്കയുടെ താരിഫ് ഭീഷണി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ലെന്ന് ഇൻഡസ്‌ട്രി തിങ്ക് ടാങ്ക് പിഎച്ച്ഡിസിസിഐ (Industry think tank PHDCCI) റിപ്പോർട്ട്. അമേരിക്കയുടെ വ്യാപാര ഭീഷണി ഇന്ത്യൻ ജിഡിപിയിൽ 0.19 ശതമാനത്തോളം മാത്രമേ സ്വാധീനം ചെലുത്താൻ സാധിക്കുകയുള്ളൂ വെ ന്നാണ് റിപ്പോർട്ട്. ഇന്ത്യയ്‌ക്കിത് കൈകാര്യം ചെയ്യാന്‍ കഴിയാവുന്നതേയുള്ളൂവെന്നും പ്രസ്‌തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഏകദേശം 8.1 ബില്യൺ ഡോളർ മൂല്യമുള്ള യുഎസിലേക്കുള്ള കയറ്റുമതിയെ അധിക താരിഫ് ബാധി ച്ചേക്കും. എന്നാൽ ഇത് നിയന്ത്രിതമായ മാറ്റം മാത്രമായിരിക്കും. അമേരിക്കയുടെ അധിക താരിഫ് ഭീഷണി ഇന്ത്യയുടെ ആഗോള വ്യാപാര കയറ്റുമതിയിൽ 1.87 ശതമാനം മാത്രമേ സ്വാധീനം ചെലുത്തുക യുള്ളൂ. ഇത് ഇന്ത്യൻ ജിഡിപിയുടെ 0.19 ശതമാനം മാത്രമാണ്. അമേരിക്കയുടെ 25 ശതമാനം അധിക താരിഫ് ഓഗസ്റ്റ് ഏഴ്‌ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് പിഎച്ച്ഡിസിസിഐയുടെ റിപ്പോർട്ട്.

എഞ്ചിനീയറിങ് ഗുഡ്‌സ് (1.8 ബില്യൺ ഡോളർ), ഇലക്ട്രോണിക് സാമഗ്രികള്‍ (1.4 ബില്യൺ ഡോളർ), മരുന്നുകള്‍ (986 മില്യൺ ഡോളർ), ആഭരണങ്ങൾ (932 മില്യൺ ഡോളർ), റെഡിമെയ്‌ഡ് വസ്ത്രങ്ങൾ (500 മില്യൺ ഡോളർ) എന്നിവയുടെ ഇറക്കുമതിയെയാണ് പ്രധാനമായും താരിഫ് ബാധിക്കുക. അതേസമയം ഇറക്കുമതി ചുങ്കത്തിൻ്റെ ആഘാതം പരിഹരിക്കുന്നതിന് നാല് അംഗ വ്യവസായ ചേംബർ ചേർന്നിരുന്നു.

ഡയസ്‌പോറ നെറ്റ്‌വർക്കുകൾ പ്രയോജനപ്പെടുത്തുക, ഡിമാൻഡ് സ്ഥിരപ്പെടുത്തുന്നതിന് ദീർഘകാല ഓഫ്‌ടേക്ക് കരാറുകൾ ഉറപ്പാക്കുക, പ്രീമിയം കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ചേംബർ മുന്നോട്ട് വച്ചത്.

അമേരിക്കൻ ഭീഷണിയിൽ പ്രതിവിധി തേടി ഇന്ത്യ

ഇത് കൂടാതെ യൂറോപ്യൻ യൂണിയൻ, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ കയറ്റുമതി വർധിപ്പിക്കാനും നിർദേശമുണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തണമെന്നതായിരുന്നു അമേരിക്കയുടെ ആവശ്യം. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടർന്നാൽ അനിശ്ചിതമായി പിഴ ചുമത്തുമെന്നും അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യ തുടർ നടപടികള്‍ ആരംഭിച്ചത്.

എന്നാൽ 2025 സാമ്പത്തക വർഷത്തിൻ്റെ രണ്ടാം പാദത്തിൻ്റെ തുടക്കത്തിൽ തന്നെ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുന്നുവെന്നാണ് ആർബിഐ വിലയിരുത്തുന്നത്. 6.4 ശതമാനം ജിഡിപി വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്ക 25 ശതമാനം താരിഫ് വെല്ലു വിളികൾ ഉയർത്തുന്നുണ്ടെങ്കിലും നിലവിലെ ഇന്ത്യയുടെ ശക്തമായ സമ്പദ്‌വ്യവസ്ഥ വെല്ലു വിളികളെ പ്രതിരോധിക്കുന്നുവെന്ന് പിഎച്ച്ഡിസിസിഐ പ്രസിഡൻ്റ് ഹേമന്ത് ജെയിൻ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ശോഭനമായ ഭാവി

നിശ്ചലമായ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്ന അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ വിമര്‍ശനത്തിന് ശക്തമായ മറുപടിയാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. ഇന്ത്യന്‍ സമ്പദ്‌വ്യ വസ്ഥക്ക് ശോഭനമായ ഭാവിയുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കവെയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ ‘നിശ്ചലമായ സമ്പദ്‌ വ്യവസ്ഥ’ എന്ന് വിശേഷിപ്പിച്ചത്.

താരിഫ് പ്രഖ്യാപനങ്ങളും വ്യാപാര ചര്‍ച്ചകളും കാരണം ആഗോള വ്യാപാരം അനിശ്ചിതത്വത്തിലാണെ ങ്കിലും 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി വളര്‍ച്ചാ പ്രവചനം 6.5 ശതമാനമായി നിലനിര്‍ ത്തിയിട്ടുണ്ട്. നേരത്തെ പ്രവചിച്ച വളര്‍ച്ചാ നിരക്ക് മാറ്റമില്ലാതെ തുടരുകയുമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് വലിയ പ്രതീക്ഷ കൂടിയാണ്.

ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്‍റ് കുറച്ചതിനു ശേഷമാണ് ഈ നേട്ടം. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നികുതി വർധനവിലെ ആശങ്കകളും ഉണ്ടായിരുന്നിട്ടും ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ സ്ഥിരത പുലർത്തിയതായി ആർ‌ബി‌ഐയുടെ ജൂലൈയിലെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ നടപടി റഷ്യ-യുക്രെയ്ൻ യുദ്ധ യന്ത്രത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും ഇതിലൂടെ ഇന്ത്യ ‘വലിയ ലാഭം’ നേടാൻ ശ്രമിക്കുന്നുവെന്നുമാണ് ട്രംപ് ആരോപിച്ചത്. റഷ്യ യുക്രെയ്‌നിൽ എത്ര പേരെ കൊല്ലുന്നുണ്ടെന്ന് അവർ കാര്യമാക്കുന്നില്ല. ഈ കാരണത്താൽ ഇന്ത്യയുടെ ഇറക്കുമതിക്ക് യുഎസ് ഏർപ്പെടുത്തിയിട്ടുള്ള തീരുവ ഗണ്യമായി വർധിപ്പിക്കുമെന്നാണ് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കിയത്.

കഴിഞ്ഞയാഴ്‌ച ഇന്ത്യയുടെ ഇറക്കുമതിക്ക് 25% താരിഫ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ പുതിയ ഭീഷണി. ഇന്ത്യയുടെ “കഠിനവും മ്ലേച്ഛവുമായ പണേതര വ്യാപാര തടസങ്ങളും” വലിയ ഉഭയകക്ഷി വ്യാപാര കമ്മിയുമാണ് ഈ താരിഫ് വർധനവിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. റഷ്യൻ സൈനിക ഉപകരണങ്ങളും എണ്ണയും ഇന്ത്യ തുടർന്നും വാങ്ങുന്നത് കാരണം ‘അധിക പിഴ’ ചുമത്തുമെന്നും ട്രംപ് നേരത്തെ പ്രസ്‌താവിച്ചിരുന്നു.

യുക്രെയ്ൻ യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്ന് വലിയ വിലക്കിഴിവിൽ എണ്ണ വാങ്ങാൻ തുടങ്ങിയ ലോകരാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. അമേരിക്കയും സഖ്യകക്ഷികളും റഷ്യക്കെതിരെ ഉപ രോധം ഏർപ്പെടുത്തിയപ്പോൾ, ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ഗണ്യമായി വർധിപ്പിച്ചു. യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 0.2% മാത്രമായിരുന്ന റഷ്യൻ എണ്ണ, ഇപ്പോൾ 35-40% വരെ യായി ഉയർന്നു. റഷ്യയുമായുള്ള തങ്ങളുടെ ബന്ധം “സ്ഥിരവും കാലം പരീക്ഷിച്ചതുമായ പങ്കാളിത്തം” ആണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഎസ് ഉൽപ്പന്നങ്ങൾക്കായി ഇന്ത്യ തങ്ങളുടെ വിപണി തുറന്നുകൊടുക്കണമെന്ന് ട്രംപ് നിരന്തരം ആവ ശ്യപ്പെട്ടിരുന്നു. ഇതിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ അഞ്ചു തവണ ചർച്ചകൾ നടത്തിയെ ങ്കിലും ഒരു തീരുമാനത്തിലെത്തിയിട്ടില്ല. ട്രംപിന്‍റെ പുതിയ താരിഫ് പ്രഖ്യാപനവും റഷ്യൻ ഇടപാടുകളു മായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്ത്യ-യുഎസ് വ്യാപാര ബന്ധം കൂടുതൽ സംഘർഷങ്ങൾക്ക് വഴിവ യ്ക്കുമെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്.


Read Previous

22 മാസത്തിനിടെ 300 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് റെക്കോഡിട്ട് വീട്ടമ്മ

Read Next

എന്തു വില കൊടുക്കേണ്ടി വന്നാലും വിട്ടുവീഴ്ചയ്ക്കില്ല ‘; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »