ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര രക്ഷാസമിതിയുടെ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം വീണ്ടും വീറ്റോ ചെയ്‌ത് അമേരിക്ക. ഗാസ നഗരത്തില്‍ ഇസ്രയേല്‍ ആക്രമണം തീവ്രമായ പശ്ചാത്തലത്തിലാണ് ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തലിനുള്ള പ്രമേയവുമായി ഐക്യരാഷ്‌ട്ര രക്ഷാസമിതി രംഗത്ത് എത്തിയത്.
സമിതിയിലെ പത്ത് തെരഞ്ഞെടുക്കപ്പെട്ട അംഗരാജ്യങ്ങള്‍ അവതരിപ്പിച്ച കരട് പ്രമേയത്തെ പതിനാല് സ്ഥിരാംഗങ്ങളും പിന്തുണച്ചു. എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ സ്ഥിരം വെടിനിര്‍ത്തലാണ് പ്രമേയത്തില്‍ നിര്‍ദ്ദേശിച്ചത്. ഒപ്പം ബന്ദികളെ വിട്ടയക്കണമെന്നും പ്രമേയത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഗാസയിലെ സ്ഥിതിഗതികള്‍ അതീവ ഭീകരമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 21 ലക്ഷം വരുന്ന പലസ്‌തീനികള്‍ക്ക് സന്നദ്ധ സംഘടനകളില്‍ നിന്നുള്ള സഹായങ്ങള്‍ക്ക് പോലും ഏര്‍പ്പെടുത്തി യിട്ടുള്ള നിരോധനങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന നിര്‍ദ്ദേശവും പ്രമേയത്തിലുണ്ടായിരുന്നു. അടിയന്തരവും നിരുപാധികവുമായ വെടിനിര്‍ത്തലാണ് പ്രമേയം ആഹ്വാനം ചെയ്‌തത്.
അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഡെപ്യൂട്ടീ സ്പെഷ്യല്‍ പ്രതിനിധി മോര്‍ഗന്‍ ഓര്‍ട്ടാഗസ് പ്രമേയം വീറ്റോ ചെയ്‌ത നടപടിയെ പിന്തുണച്ച് രംഗത്ത് എത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തു. ഇസ്രയേ ലിന് പ്രതിരോധിക്കാനുള്ള അവകാശത്തെ അംഗീകരിക്കാനോ ഹമാസിനെ അപലപിക്കാനോ പ്രമേയം തയാറായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഹമാസിന് അനുകൂലിക്കുന്ന തരത്തിലുള്ള കെട്ടുകഥകള്‍ ചമയ്ക്കാനാണ് പ്രമേയം ശ്രമിക്കുന്നത്. അമേരിക്കയുടെ മുന്നറിയിപ്പുകള്‍ മറ്റ് അംഗങ്ങള്‍ അംഗീകരി ച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ഐക്യരാഷ്‌ട്ര പൊതുസഭയുടെ വാര്‍ഷിക യോഗത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് പ്രമേയം കൊണ്ടുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. യോഗത്തില്‍ ഗാസ തന്നെയാകും മുഖ്യ ചര്‍ച്ചാവിഷയം. സ്വതന്ത്ര പലസ്‌തീന് വേണ്ടിയാകും അമേരിക്കയുടെ മിക്ക സഖ്യ കക്ഷികളും പൊതുസഭയില്‍ നിലപാട് എടുക്കുക. പലസ്‌തീന്‍ ജനതയുടെ നിരാശയും കോപവും തനിക്ക് മനസിലാക്കാനാകുമെന്ന് ഐക്യരാഷ്‌ട്രസഭയിലെ പലസ്‌തീന്‍ സ്ഥാനപതി റിയാദ് മന്‍സൂര്‍ പറഞ്ഞു.
ഗാസയ്ക്ക് വേണ്ടി പരാജയപ്പെട്ട മറ്റൊരു ദൗത്യത്തില്‍ അല്‍ജീരിയയും നിരാശ പ്രകടിപ്പിച്ചു. പലസ്‌തീന്‍ ജനതയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്യാനാകാത്തതില്‍ തങ്ങള്‍ അവരോട് മാപ്പിരക്കുന്നു വെന്നും അല്‍ജീരിയ പറഞ്ഞു. ധൈര്യമുള്ള പതിനാല് അംഗരാജ്യങ്ങള്‍ രക്ഷാസമിതിയില്‍ തങ്ങളുടെ ശബ്‌ദമുയര്‍ത്തിയെന്നും അല്‍ജീരിയയുടെ ഐക്യരാഷ്‌ട്രസഭ സ്ഥാനപതി അമര്‍ ബെന്ദ്ജാമ പറഞ്ഞു.
അതേസമയം ഈ ഉദ്യമത്തിനെതിരെ ഇസ്രയേല്‍ ആഞ്ഞടിച്ചു. ഇതൊന്നും കൊണ്ട് അവര്‍ ബന്ദികളെ വിട്ടയക്കില്ല. പ്രദേശത്ത് സമാധാനം പുലരുകയുമില്ലെന്ന് ഇസ്രയേല്‍ സ്ഥാനപതി ഡാന്നി ഡാനണ്‍ പറഞ്ഞു. ഇസ്രയേല്‍ തങ്ങളുടെ പൗരന്‍മാരെ സംരക്ഷിക്കാനായി പോരാട്ടം തുടരും. രക്ഷാസമിതി ഭീകരത കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം പ്രസ്‌താവനയില്‍ ആരോപിച്ചു.
