ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ലഖ്നൗ: ജാട്ട്, യാദവ, മുസ്ലിം മേഖലകൾ കാര്യമായി വിധിയെഴുതിയ ആദ്യ മൂന്ന് ഘട്ടങ്ങൾക്ക് ശേഷം ഉത്തർപ്രദേശ് നിർണായകമായ നാലാം ഘട്ട പോളിങ്ങിലേക്ക് കടന്നിരിക്കുന്നു. 13 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഇതുകൂടി കഴിയുമ്പോൾ ഉത്തർപ്രദേശിലെ 39 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയാകും. ജാട്ട്, യാദവ വോട്ടർമാർ സമ്മിശ്രമായുള്ള കേന്ദ്രങ്ങളാണ് നാലാം ഘട്ടത്തിൽ വിധിയെഴുതുന്ന മണ്ഡലങ്ങളെല്ലാം.
ആദ്യ മൂന്ന് ഘട്ടങ്ങളിലും പോളിങ്ങിൽ ഉണർവില്ലാതെ പോയത് ആർക്കും അനുകൂലമായ തരംഗം പ്രകടമാകാത്തതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പിയും എസ്.പി- കോൺഗ്രസ് പാർട്ടികൾ ചേരുന്ന ഇന്ത്യാ സഖ്യവും ഒരുപോലെ ആശയക്കുഴപ്പത്തിലാണ്. 2014ലും 2019ലും പ്രകടമായ മോദി തരംഗത്തിന്റെ സൂചനകൾ പോളിങ്ങിലും പ്രകടമായിരുന്നു. എന്നാൽ ഇത്തവണ അങ്ങനെയൊരു മോദി തരംഗമില്ലെന്നതാണ് ബി.ജെ.പിക്കകത്തു തന്നെയുള്ള അടക്കം പറച്ചിൽ.
തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന 13 മണ്ഡലങ്ങളും 2019-ൽ പിടിച്ചെടുത്ത് വിജയക്കൊടി നാട്ടിയത് ബി.ജെ.പിയാണ്. എന്നാൽ ഇവയിൽ ചില മണ്ഡലങ്ങളിലെങ്കിലും ഇത്തവണ എസ്.പി- കോൺഗ്രസ് സഖ്യം വീറുറ്റ മത്സരം കാഴ്ചവയ്ക്കുന്നുവെന്നത് തിരഞ്ഞെടുപ്പ് പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനം സമാജ്‌വാദി പാർട്ടി അധ്യക്ഷൻ മത്സരിക്കുന്ന കനൗജ് മണ്ഡലം തന്നെ. സമാജ് വാദിയുടെ കോട്ടയായി അറിയപ്പെട്ടിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണ അഖിലേഷിന്റെ പത്നി ഡിംപിൾ യാദവിനെ 12,000-ൽപ്പരം വോട്ടിനാണ് ബി.ജെ.പിയിലെ സുബ്രദ പഠക് പരാജയപ്പെടുത്തിയത്. ഇത് മറികടന്ന് വിജയത്തിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് അഖിലേഷ്.
13-ൽ 11 ഇടത്തും ബി.ജെ.പി സിറ്റിങ് എം.പിമാരെ തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്. കാൺപൂരിലും ബഹ്‌റൈച്ചിലും മാറ്റിപ്പരീക്ഷണം നടത്തി. കാൺപൂരിൽ രമേശ് അവസ്തിയും ബഹ്‌റൈച്ചിൽ ആനന്ദ്കുമാറുമാണ് സ്ഥാനാർഥികൾ.
കർഷകസമര വേളയിൽ വാഹനമിടിച്ച് കർഷകർ കൊല്ലപ്പെട്ട ലഖിംപുര്‍ഖേരി ഉൾപ്പെട്ട ഖേരി മണ്ഡലമാണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം. ഈ കർഷക കൊലപാതകക്കേസിൽ ആരോപണവിധേയനായ ആശിഷ് തേനിയുടെ പിതാവ് കൂടിയായ അജയ് കുമാർ തേനി തന്നെയാണ് ബി.ജെ.പി സ്ഥാനാർഥിയായി ഇവിടെ മത്സരിക്കുന്നത്. കർഷകരോഷം തേനിക്കെതിരെ ഇവിടെ ശക്തമായിത്തന്നെ പ്രകടമാണെങ്കിലും എല്ലാ ചേരുവകളും ചേർന്നൊരു വിജയത്തിലേക്ക് എസ്.പിയെ എത്തിക്കാൻ അത് പര്യാപ്തമാകുമോയെന്ന സംശയം രാഷ്ട്രീയ നിരീക്ഷകരുയർത്തുന്നു. കാരണം 2019-ൽ ബി.ജെ.പി നേടിയ വലിയ ഭൂരിപക്ഷത്തെ മറികടക്കാനുതകുന്ന സംഘടനാശേഷി ഇനിയും മറുഭാഗത്ത് പ്രകടമല്ല. മാത്രമല്ല, 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ രാഷ്ട്രീയ വിവാദത്തെ മറികടന്ന് ബി.ജെ.പി ഈ മേഖലയിൽ നേട്ടം കൊയ്തു.
ഉന്നാവിലും അനു ടണ്ഠനിലൂടെ സമാജ് വാദി പാർട്ടി വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ സാക്ഷി മഹാരാജിലൂടെ ബി.ജെ.പി നേടിയ ഉയർന്ന വിജയത്തെ മറികടക്കാൻ പര്യാപ്തമാകുമോയെന്ന ചോദ്യമുയരുന്നു. നേരത്തേ കോൺഗ്രസിലായിരുന്ന അനു ടണ്ഠൻ 2009-ൽ ഇവിടെ വിജയിച്ചിട്ടുണ്ടെങ്കിലും 2014ലും 2019ലും ബി.ജെ.പിയോട് പരാജയപ്പെടുകയുണ്ടായി.
കാൺപുര്‍, അക്ബർപുര്‍, സംവരണ മണ്ഡലങ്ങളായ മിസ്രിഖ്, ബഹ്‌റൈച്ച് മണ്ഡലങ്ങളിലും ബി.ജെ.പി ഇക്കുറി നല്ല മത്സരം നേരിടുന്നുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും അഗ്നിപഥ് പദ്ധതിക്കെതിരായ വികാരവുമടക്കം സാധാരണ ജനങ്ങൾക്കിടയിൽ ചർച്ചയാവുമ്പോഴും ഇത് വോട്ടായി മാറി ബി.ജെ.പിയുടെ താഴെത്തട്ടിലടക്കമുള്ള സംഘടനാശേഷിയെ മറികടക്കാനാകുമോയെന്ന ചോദ്യമാണ് ഇന്ത്യാ മുന്നണിയെ തുറിച്ചുനോക്കുന്നത്.
കനൗജ് ഒഴിച്ചുനിർത്തിയാൽ 12 ഇടത്തും ബി.ജെ.പിക്ക് നേരിയ തോതിലുള്ള മേൽക്കൈ ഇപ്പോഴും അവശേഷിക്കുന്നുവെന്ന് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അട്ടിമറിയിലേക്ക് നയിക്കുന്ന അടിയൊഴുക്കുകൾ ഇന്ത്യാ മുന്നണിയെ തുണയ്ക്കുമോയെന്ന് കണ്ടറിയണം.
