Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വി എസ് അച്യുതാനന്ദന്റെ നില ഗുരുതരം തന്നെ; വെന്റിലേറ്ററില്‍ തുടരും, ചികിത്സ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ഇപ്പോള്‍ നല്‍കി വരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സിആര്‍ആര്‍ടി, ആന്റിബയോ ട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ ചികിത്സയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ് യുടി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഏഴ് സ്‌പെഷലിസ്റ്റുകള്‍ അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘം സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശം അനുസരിച്ച് എസ് യുടി ആശുപത്രിയില്‍ എത്തി വി എസ് അച്യുതാനന്ദനെ പരിശോധിക്കുകയും അദ്ദേഹത്തിന് ലഭിക്കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തു.

അതിനിടെ ആശുപത്രിയിലെത്തി വിഎസിനെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സന്ദര്‍ശിച്ചു. വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീ ക്ഷ നല്‍കുന്നുവെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായ ഡയാലിസിസ് ഇന്നുമുതല്‍ തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി പ്രതികരിച്ചു.


Read Previous

30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍..’; പൊലിസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍

Read Next

കുഞ്ഞിന്റെ ടോയ് കാറിനുള്ളിൽ കൂറ്റൻ രാജവെമ്പാല; ഞെട്ടിത്തരിച്ച് വീട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »