
മലപ്പുറം ഡിസിസി പ്രസിഡണ്ടും, കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വക്കേറ്റ് വി വി പ്രകാശിന്റെ നാലാം ചരമ വാർഷിക ദിനത്തിൽ റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആദർശ നിഷ്ഠയുള്ള നിസ്വാർത്ഥ രാഷ്ട്രീയക്കാരനായിരുന്നു വി വി എന്ന് യോഗം അനുസ്മരിച്ചു.
റിയാദ് ഓ ഐസിസി മലപ്പുറം ജില്ല പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡ ന്റ് വഹീദ് വാഴക്കാട് , ജില്ലാ സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ , ജില്ലാ ട്രഷറർ സാദിക്ക് വടപുരം , ജനറൽ സെക്രട്ടറി ഷമീർ വണ്ടൂർ , അൻസാർ വാഴക്കാട് , വൈസ് പ്രസിഡന്റ് സൈനുദ്ധീൻ വെട്ടത്തൂർ ,അബൂബക്കർ , ഭാസ്കരൻ ,ഷറഫു ചിറ്റൻ , ഉണ്ണി വാഴയൂർ , അൻസാർ നെയ്തല്ലൂർ , ഷൌക്കത്ത് ഷിഫാ , നജീബ് ആക്കോട് ,റഫീഖ് കുപ്പണത് ,മുജീബ് CD ,ഷാജു തുവ്വൂർ , ബഷീർ കോട്ട ക്കൽ , ഫൈസൽ തമ്പലക്കാടൻ , എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.