ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് വണ്ടൂർ മണ്ഡലം കെഎംസിസി വാർഷിക കൗൺസിൽ യോഗവും പ്രവർത്തക സംഗമവും ഇശൽ മേളയും സംഘടിപ്പിച്ചു. എക്സിറ്റ് 18 ലെ അൽ മനാഖ് ഇസ്തിറാഹയിൽ സംഘടിപ്പിച്ച സംഗമത്തിൽ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘ബെസ്റ്റ് 32’ ഫുട്ബോൾ ടൂർണമെന്റിൽ വിജയി കളായ വണ്ടൂർ മണ്ഡലത്തിലെ കാളികാവ്, മമ്പാട് ടീമിലെ കളിക്കാരെ ആദരിച്ചു.
ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൌക്കത്ത് കടമ്പോട്ട് ഉത്ഘാടനം നിർവഹിച്ചു. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച “RISE” സംഘടനാ ശാക്തീകരണ ക്യാമ്പയിനിന്റെ വിശദീകരണം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ നിർവഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ കാളികാവ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷംസു വടപുറം വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഷഫ്ന ജാസ്മിൻ എന്ന കുട്ടിക്കുള്ള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ആക്ടിങ് പ്രസിഡന്റ് സഫീർ ഖാൻ കരുവാരകുണ്ട് കൈമാറി.
ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സഫീർ തിരൂർ, ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി, സെക്രട്ടറി അർഷദ് തങ്ങൾ,യൂനുസ് നാണത്ത്,സെൻട്രൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഫസൽ റഹ്മാൻ,മണ്ഡലം കമ്മിറ്റി ചെയർമാൻ ജാഫർ കാളികാവ് തുടങ്ങിയവർ സംസാരിച്ചു. സുഹൈൽ മാട്ടുമ്മൽ, സജീർ തുവ്വൂർ, കലാം മാട്ടുമ്മൽ, അബ്ദുന്നാസർ മമ്പാട്, റാഷിദ് വാഫി തുടങ്ങിയവർ നേതൃത്വം നൽകി.
