സൗദി ദേശീയദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ വിവിധ ആഘോഷ പരിപാടികൾക്ക് തുടക്കം; സെപ്തംബർ 27വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ


സൗദി ദേശീയദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ വിവിധ ആഘോഷ പരിപാടികൾ തുടക്കമായി. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭി മുഖ്യത്തിലാണ് സെപ്തംബർ 27വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന പരിപാടികളാണ് നടത്തുന്നത്. ‘ഡിലൈറ്റഡ് ടു സീ യു’ എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 23ന് ഉച്ച മുതൽ അർധരാത്രി വരെ മനാമയിലെ അവന്യൂസ് ബഹ്‌റൈനിൽ ബഹ്‌റൈൻ സമ്രി ബാൻഡിന്റെയും പരമ്പരാഗത സൗദി ബാൻഡിന്റെയും സംഗീത പരിപാടിയും വെള്ളിയാഴ്ച സാഖീറിലെ എക്‌സിബിഷൻ വേൾഡിൽ ഈജിപ്ഷ്യൻ ഗായികയും നടിയുമായ അംഗാമിന്റെ സംഗീതപരിപാടിയും അരങ്ങേറും.

സെപ്റ്റംബർ 27വരെ മറാസി അൽ ബഹ്‌റൈനിലെ മറാസി ഗാലേറിയയിൽ നിരവധി സൗജന്യ ഫാമിലി ആക്ടിവിറ്റികളും നടക്കുന്നുണ്ട്. സൗദി സന്ദർശകർക്കായി 50ലധികം ടൂറിസം പാക്കേജുകളും ഓഫറുകളും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയവ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് എയർ വഴിയുള്ള പ്രത്യേക യാത്രാ പാക്കേജുകൾ, വ്യത്യസ്‌ത വിനോദ പരിപാടികൾ, എന്നിവയും ഇതിൽ ഉൾപ്പെടുന്നു.


Read Previous

ജപ്പാനില്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജകുടുംബത്തില്‍ ഒരാണ്‍തരിക്ക് പ്രായപൂര്‍ത്തി ആയിരിക്കുന്നുവത്രേ!. രാജകുമാരന് കഴിഞ്ഞ ദിവസം പതിനെട്ട് തികഞ്ഞു. പ്രാണികളെ പ്രണയിക്കുന്ന ഹിസാഹിതോ.

Read Next

പരാതി നല്‍കാനില്ല’, പിന്‍വലിഞ്ഞ് മൊഴി നല്‍കിയവര്‍; നടിമാരെ നേരിട്ട് ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »