ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: വർക്കല കസ്റ്റഡി മർദ്ദനത്തിൽ പരാതിക്കാരന് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വർക്കല എസ്ഐ പി ആർ രാഹുലിന് എതിരായ പരാതിയിലാണ് നടപടി. കൊല്ലം ചാത്തന്നൂർ സ്വദേശിയും നിർമാണതൊഴിലാളിയുമായ സുരേഷിന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

2022ലാണ് കേസിനാസ്പദമായ സംഭവം. വർക്കല സ്റ്റേഷനിലെ എസ്ഐ പി ആർ രാഹുൽ സുരേഷിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതിയിലുള്ളത്. മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ സുരേഷിനെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ട് പോവുകയായിരുന്നു. തുടർന്ന് സുരേഷിനെ മണിക്കൂറുകളോളം സ്റ്റേഷനിൽ വച്ച് ഉപദ്രവിച്ചു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ പിന്നീട് വിട്ടയക്കുകയായിരുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മീഷനെ സുരേഷ് സമീപിക്കുകയായിരുന്നു. വിശദമായ വാദം കേട്ടതിന് ശേഷം മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെയാണ് ഉത്തരവ്. പിഴ എസ് ഐയില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കണമെന്നും രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ എട്ടു ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. നെയ്യാറ്റിന്‍കര ഡിവൈ എസ് പി ആണ് അന്വേഷണം നടത്തുന്നത്.
