ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങളെ കൈപ്പിടിയിലാക്കാനാണ് കേന്ദ്ര നീക്കമെന്ന് സിപിഎം ആരോപിച്ചു. സംസ്ഥാനങ്ങളോട് ആലോചി ക്കാതെ സഹകരണ മന്ത്രാലയം രൂപീകരിച്ചത് ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മന്ത്രിസഭാ പുനഃസംഘടനക്ക് തൊട്ടുമുമ്പാണ് പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചതായു ള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്. രാജ്യത്തെ സഹകരണ മേഖലയിൽ ഭരണപരവും നിയമപരവുമായ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്താനാണ് പുതിയ മന്ത്രാലയമെന്ന് കേന്ദ്രം വിശദീ കരിക്കുന്നു.
സഹകരണ മന്ത്രാലയത്തിന്‍റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കാണ്. കേരളം, കര്‍ണാ ടകം, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വിജയകരമായി തുടരുന്ന സഹകരണപ്രസ്ഥാന ങ്ങളെ കൈപ്പിടിയിലൊതുക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്ന ആരോപണമാണ് ഉയരുന്നത്. കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റ മാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഭരണഘടന പ്രകാരം സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും സംസ്ഥാനത്തിന്‍റെ അധികാര പരിധിയിൽ വരുന്ന വിഷയമാണ്. നിരവധി മേഖലകളിലായി പതിനയ്യായിരത്തിലധികം സഹകരണ സംഘങ്ങളാണ് കേരളത്തിലുള്ളത്. 2 ലക്ഷം കോടി രൂപയിലധികം വരുന്ന ഇതിലെ നിക്ഷേപത്തിലാണ് കേന്ദ്രം കണ്ണുവെക്കുന്നതെന്ന് സിപിഎം ആരോപിച്ചു. പൊതുമേഖല ബാങ്കു കളെ കൊള്ളയടിച്ച കേന്ദ്രം സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകൾ കൂടി കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
പുതിയ സഹകരണ മന്ത്രാലയ രൂപീകരണത്തിനെതിരെ കോടതിയെ സമീപിക്കാനും പ്രതിപക്ഷ പാർട്ടികൾ ആലോചിക്കുന്നുണ്ട്.
2. ആരോഗ്യമേഖല ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
ആരോഗ്യമേഖല ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആവശ്യത്തിന് അനുസരിച്ച് വാക്സിൻ കിട്ടുന്നില്ല. മൂന്ന് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് സംസ്ഥാനത്തുള്ളത്. മൂന്നാം തരംഗം നേരിടാൻ നടപടി തുടങ്ങിയെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
വാക്സിൻ ലഭ്യമായാൽ 45 ദിവസത്തിനകം സംസ്ഥാനത്തെ എല്ലാവർക്കും ആദ്യ വാക്സിൽ നൽകാ ൻ കഴിയുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് മരണങ്ങൾ സർക്കാർ ഒളിപ്പിച്ചിട്ടില്ലെന്നും വിട്ടുപോയാൽ പരിശോധിക്കും മന്ത്രി കൂട്ടിച്ചേർത്തു. 50 കിടക്കകൾ ഉള്ള ആശുപത്രികളിൽ ഓക്സി ജൻ പ്ലാൻ്റുകൾ സ്ഥാപിക്കും. മൂന്നാം തരംഗം വരുമ്പോൾ കുട്ടികളിൽ രോഗം വരാൻ സാധ്യതയു ണ്ട്. ആശുപത്രികളിൽ പിഡിയാട്രിക് ഐസിയുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
സിക്ക വൈറസ് രോഗം ഭീതി വേണ്ടെന്നും കടുത്ത ജാഗ്രത മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊതു ക് നിവാരണം ആവശ്യമാണ്. ഇന്നലെ രാത്രിയോടെ 14 പേർക്ക് സിക്ക പോസിറ്റീവ് സ്ഥിരികരിച്ചു. ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. രോഗം നേരിടാൻ നടപടി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുകൾ ഉള്ള സ്ഥലത്താണ് രോഗം കണ്ടെത്തിയത്. അതിനാൽ, കൊതുക് നിവാരണത്തിനായി പ്രവർത്തനം ഏകോപിപ്പിക്കും. എല്ലാ ജില്ലാകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
3.പ്രതിരോധ ശ്രീ രാജ്‌നാഥ് സിംഗ് ഇസ്രയേൽ ഉപപ്രധാനമന്ത്രിയുമായി ടെലിഫോണിൽ ചര്‍ച്ച നടത്തി.
ഇസ്രയേൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ (ആർ ഇ എസ്) ബെ ഞ്ചമിൻ ഗാന്റ്സുമായി 2021 ജൂലൈ 09 ന് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ടെലിഫോണിക് സംഭാഷണം നടത്തി. ഉപപ്രധാനമന്ത്രിയുടെയും ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെയും ചുമതല ഏറ്റെടുത്ത ലഫ്. ജനറൽ (ആർ ഇ എസ്) ബെഞ്ചമിൻ ഗാന്റ്സിനെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.
പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടു പോകുന്നതിനും ഇസ്രയേലുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ടെലിഫോ ണിക് സംഭാഷണത്തിന് ശേഷമുള്ള ട്വീറ്റിൽ പ്രതിരോധ മന്ത്രി കുറിച്ചു. കോവിഡ്-19 മഹാമാരി നേരിടുന്നതിന് ഇസ്രായേൽ ഇന്ത്യക്കു നൽകിയ സഹായത്തിന് ലഫ്റ്റനന്റ് ജനറൽ (ആർ ഇ എസ്) ബെഞ്ചമിൻ ഗാന്റ്സിനും അദ്ദേഹം നന്ദി പറഞ്ഞു.
4. കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.
2021 ജൂലൈ 11: കണ്ണൂർ, കാസർഗോഡ്. എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 mm ന് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഉള്ളത്
2021 ജൂലൈ 09: ഇടുക്കി ജൂലൈ 10: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ജൂലൈ 11: മലപ്പുറം, കോഴിക്കോട്, വയനാട്. ജൂലൈ 12: കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെ ട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യത
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
അതിതീവ്രമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. കേരള തീരത്ത് നിന്നുള്ള മൽ സ്യബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാ കാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കു ന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവ സ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേ ണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദിക ളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫി യെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർ ദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങ ളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
4. അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി തള്ളി.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമന്ന കസ്റ്റം സിന്‍റെ ആവശ്യം കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റങ്ങൾക്കുള്ള കോടതിയാണ് കസ്റ്റം സിന്‍റെ അപേക്ഷ തള്ളിയത്.
നാല് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസ് അപേക്ഷ. ടി പി കേസിലെ കുറ്റവാളി ക്കൊപ്പം അർജുൻ ആയങ്കിയെ ചോദ്യം ചെയ്യേണ്ടതുണ്ടെനായിരുന്നു കസ്റ്റംസ് വാദം.
5. പരാതി അനന്തമായി വൈകിപ്പിച്ച നഗരസഭക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ.
തിരുവനന്തപുരം :- തൊട്ടടുത്ത വസ്തുവിൽ നിന്നും മണ്ണിടിഞ്ഞ് ജീവനും സ്വത്തിനും അപകടമുണ്ടാ യതു കാരണം താമസം മാറി പോകേണ്ടിവന്ന വ്യക്തിയുടെ പരാതി സമയബന്ധിതമായി പരിഹരി ക്കാതെ അനന്തമായി വൈകിപ്പിച്ച തിരുവനന്തപുരം നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.പരാതി പരിഹരിക്കാൻ കാലതാമസമുണ്ടായതിന്റെ കാരണം ഉടൻ സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു
പരാതിയിൽ ദുരന്ത നിവാരണ നിയമം അനുസരിച്ച് ജില്ലാ കളക്ടർ സ്വീകരിച്ച നടപടികൾ ജൂലൈ 27 നകം അറിയിക്കണമെന്ന് കമ്മീഷൻ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകി. വട്ടിയൂ ർക്കാവ് വയലിക്കട സ്വദേശി സി. കൃഷ്ണൻകുട്ടിയുടെ പരാതിയിലാണ് നടപടി. 2019 ഏപ്രിൽ 26 ന് ഇതേ വിഷയത്തിൽ കമ്മീഷൻ ഒരു ഉത്തരവ് പാസാക്കിയിരുന്നു. എന്നാൽ ഉത്തരവ് നഗരസഭ നടപ്പാക്കിയില്ല.
ഇതിനെതിരെ പരാതിക്കാരൻ വീണ്ടും കമ്മീഷനെ സമീപിച്ചു. കമ്മീഷൻ നഗരസഭാ സെക്രട്ടറിയിൽ നിന്നും സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു.നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ നഗരസഭാ എഞ്ചിനീയർ സ്ഥല പരിശോധന നടത്തിയപ്പോൾ എതിർക്ഷിയായ സേതുവി ന്റെ വസ്തുവിൽ നിന്നും മണ്ണിടിഞ്ഞ് വീണ് പരാതിക്കാരന്റെ വസ്തു അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതായി പറയുന്നു. മണ്ണ് നീക്കം ചെയ്യാനും അതിർത്തി ബലപ്പെടുത്താനും നഗരസഭ എതി ർകക്ഷിക്ക് 2018 ജൂൺ 18 ന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നഗരസഭയുടെ നോട്ടീസ് എതിർകക്ഷി അനുസരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് എതിർകക്ഷിക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കള ക്ടർക്ക് കത്ത് നൽകിയതായും നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഒരു ഫലവുമു ണ്ടാകാത്തതിനാൽ പരാതിക്കാരൻ രോഗിയായ ഭാര്യക്കൊപ്പം വീട് മാറിപ്പോയി.
ജില്ലാ കളക്ടർക്ക് കത്ത് അയച്ചതെന്നാണെന്നോ സ്വീകരിച്ച തുടർ നടപടി എന്താണെന്നോ നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിലില്ലെന്ന് കമ്മീഷൻ പറഞ്ഞു. ഇത്തരം പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കേണ്ടതായിരുന്നു. നടപടിയിൽ നഗരസഭ കാലതാമസം വരുത്തിയത് എതിർക്ഷിയെ സഹാ യിക്കാനാണെന്ന് പരാതിക്കാരൻ സംശയിച്ചാൽ അതിൽ തെറ്റു പറയാനാവില്ലെന്ന് കമ്മീഷൻ ഉത്തര വിൽ പറഞ്ഞു.
6. സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി സിക്ക വൈറസ്, സിക്ക വൈറസ് പ്രതിരോധിക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു, അനാവശ്യ ഭീതി വേണ്ട ജാഗ്രത മതി: മന്ത്രി വീണാ ജോര്‍ജ്, മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം ചേര്‍ന്നു.
തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീക രിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുകു നിവാരണമാണ് ഏറ്റവും പ്രധാനം. അതിനാല്‍ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്തുന്നതാണ്. 4 മാസം വരെയു ള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ 5 മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം. സിക്ക വൈറസ് കണ്ടൈത്താനുള്ള ലാബ് സൗകര്യം വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. പരിശീലനവും ബോധവത്ക്കരണവും സംഘടിപ്പിക്കു ന്നതാണ്. സ്വകാര്യ ആശുപത്രികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍ എന്നിവ കണ്ടാല്‍ സിക്കയല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാ ണ്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാനം നേരത്തെ മുതല്‍ ഡ്രൈ ഡേ ആചരിച്ചു വരുന്നു. ഈയൊരു സാഹചര്യത്തില്‍ ഡ്രൈ ഡേ ശക്തിപ്പെടുത്തുന്നതാണ്.
അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും നേരത്തെയയച്ച 19 സാമ്പിളു കളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് എന്‍.ഐ.വി. പൂനയില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരാണെല്ലാം. ഇവര്‍ നഗരത്തിലുള്ള ആശുപത്രിക്ക് സമീപമായാണ് താമസിച്ചിരുന്നത്. അവര്‍ താമസിച്ച നഗരത്തി ലെ വിവിധ പ്രദേശവും അവരുടെ യാത്രാ ചരിത്രവും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കു ന്നതാണ്.
ഇതുകൂടാതെ കഴിഞ്ഞ ദിവസം ആശുപത്രി പരിശോധനയില്‍ 24 വയസുകാരിയില്‍ രോഗം കണ്ടെ ത്തിയിരുന്നു. ഇതോടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്. യുവതി താമസിച്ച നന്ദന്‍കോട് പ്രദേശ ത്തും സ്വദേശമായ പാറശാലയിലും നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയി ട്ടുണ്ട്. ഇന്നലെ ഈ പ്രദേശങ്ങളില്‍ നിന്നും 17 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
അനാവശ്യമായ ഭിതി വേണ്ട. അതീവ ജാഗ്രതയാണ് വേണ്ടത്. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ സാരമായി ബാധിക്കും. അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ കൊ തുകുകടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ലൈംഗിക ബന്ധത്തിലൂടേയും സിക്ക വൈറസ് പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണികളാകാന്‍ തയ്യാറെടുക്കുന്നവര്‍ കൊതുകു കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കുട്ടികളും പ്രായമായവരും ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി, ജില്ലാ മെഡി ക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നി വര്‍ യോഗത്തില്‍ പങ്കെടുത്തു.
7. കോവിഡ് : തൊഴിൽരഹിതരായ അഭ്യസ്തവിദ്യരായ യുവതി- യുവാക്കളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങൾക്ക് വരുമാനം ഉറപ്പു വരു ത്താൻ അഭ്യസ്തവിദ്യരായ യുവതി- യുവാക്കളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾ പ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും.
യുവതി- യുവാക്കളെ സ്വകാര്യ സംരംഭങ്ങളിൽ അപ്രന്റീസുകളോ, ഇന്റേണുകളോ ആയി ജോലി നൽകിയാൽ സംരംഭകർക്ക് തൊഴിലുറപ്പ് കൂലി സബ്സിഡിയായി നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുക. അപ്രന്റീസുകളായും മറ്റും പോകുന്ന യുവാക്കൾക്ക് പൈസയൊന്നും ലഭിക്കാ ത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലി ചെയ്യുന്ന യുവജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകർ കൂലി നൽകുന്ന രീതിയുണ്ടാവും.
നൂതനമായ ഇത്തരം നടപടികളിലൂടെ കോവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിൽരഹിതരായ യുവജനങ്ങൾക്കും സംരംഭകർക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഈ നടപടിയിലൂടെ ആശ്വാസമേകും.
8.അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ 1300 രൂപയായി വര്‍ദ്ധിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ മുഖേന നൽകുന്ന അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ തുക 1300 രൂപയായി വര്‍ദ്ധിപ്പിച്ചു. പെന്‍ഷന് അര്‍ഹതയ്ക്കുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി ഒരുലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഇരുപതിനായിരം രൂപയായി രുന്നു വരുമാന പരിധി. വരുമാനപരിധി ഉയര്‍ത്തുന്നതോടെ കൂടുതല്‍ കായികതാരങ്ങള്‍ പെന്‍ഷന് അര്‍ഹത നേടും.
70 വയസ്സിനു മേല്‍ 1100 രൂപ, 60 മുതല്‍ 70 വരെ 850 രൂപ, 55 മുതല്‍ 60 വരെ 600 രൂപ എന്ന ക്രമത്തി ലാണ് നിലവില്‍ പെൻഷൻ നല്‍കിയിരുന്നത്. 55 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നിലവിലെ നിരക്ക് തുടരും. പുതിയ പെൻഷനുള്ള അർഹതാ മാനദണ്ഡത്തിൽ അപേക്ഷകന്റെ പ്രായം 60 വയ സ്സിൽ കുറയരുതെന്ന് നിശ്‌ചയിക്കാൻ തീരുമാനിച്ചു.
അവശ കായിക പെൻഷൻ വാങ്ങുന്നവർ മറ്റു സാമൂഹ്യപെൻഷനുകൾ കൈപ്പറ്റുന്നില്ലെന്ന് ഉറപ്പാ ക്കാൻ ഡി ബി ടി (ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ) വഴി ആധാർബന്ധിതമായി വിതരണം നടത്താ നും നിശ്‌ചയിച്ചു. സ്‌പോട്‌സ് കൗൺസിൽ തുടർനടപടികൾ സ്വീകരിക്കും.
പെന്‍ഷന് പുതിയ അപേക്ഷകൾ ക്ഷണിക്കാനും കൂടുതല്‍പേര്‍ക്ക് പെന്‍ഷന്‍ നല്‍കാനും നടപടി സ്വീ കരിക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ അറിയിച്ചു. ഇതിനായി, പെന്‍ഷന്‍ കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
9.സഹകരണത്തിന് കേന്ദ്രം മന്ത്രാലയം രൂപീകരിച്ചത് വര്‍ഗ്ഗീയ വത്ക്കരണത്തിലൂടെ സഹകരണ മേഖല പിടിച്ചെടുക്കാന്‍: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ളതും സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ സഹകരണത്തിന് പുതിയ മന്ത്രാലയം ഉണ്ടാക്കി അമിത്ഷായെ ചുതല ഏല്പി ക്കുകയാണ് ചെയ്യുന്നത്. സഹകരണ പ്രസ്ഥാനത്തെവര്‍ഗ്ഗീയ വത്ക്കരിക്കുന്നതിനും സംഘപരിവാര്‍ ശക്തികള്‍ക്ക് സഹകരണമേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.
സഹകരണം സംസ്ഥാന ലിസ്റ്റില്‍പ്പെട്ട വിഷയമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാം ലിസ്റ്റില്‍ 32 ാം എന്‍ട്രിയായി സംസ്ഥാാന വിഷയത്തില്‍പ്പെടുത്തിയിട്ടുള്ളതാണ് സഹകരണം. കേന്ദ്രം അതില്‍ മന്ത്രാലയമുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
കേരളം, കര്‍ണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയില്‍ വന്‍വേരോട്ടമാണുള്ളത്. ജനങ്ങള്‍ വലിയ തോതില്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ ചൊല്‍പ്പടിക്ക് കൊണ്ടു വരാനുള്ള ഗൂഢഅജണ്ടയുടെ ഭാഗമണ് ഈ നീക്കം.
ഇപ്പോള്‍ തന്നെ സഹകരണ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. നോട്ട് നിരോധനം വഴി സഹ കരണ മേഖലയെ തകര്‍ക്കാന്‍ നടന്ന ശ്രമം വലിയ ചെറുത്ത് നില്‍പ്പിലൂടെയാണ് പരാജയപ്പെടുത്തി യത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ സംസ്ഥാന സര്‍ക്കാ ര്‍ ഗൗരവമായി കാണണം. ഇതിനെ ചെറുക്കാന്‍ കേരളം മുന്നോട്ട് വരണം. മുഖ്യമന്ത്രി ഇടപെടണം. ഒരു പൗരനെനന്ന നിലയില്‍ താന്‍ നിയമപരമായി ഇതിനെതിരെ പോരാടുമെന്നും രമേശ് ചെന്നി ത്തല പറഞ്ഞു.
10. വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട്: യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും നിരപരാധികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമം : ചെന്നിത്തല.
വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് പ്രശ്‌നത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും നിരപരാധി കളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നി ത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ ചെയ്യേണ്ടത് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുകയാണ്.
കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ കമ്മീഷന് അതിന് ഉത്തരവാദിത്തമുണ്ട്. തിരഞ്ഞെടുപ്പ് ഇല്ലാ ത്ത ഈ സമയത്ത് അതാണ് ചെയ്യേണ്ടത്. പബ്‌ളിക് ഡോക്കുമെന്റായ വോട്ടര്‍ പട്ടിക ആര് ചോര്‍ത്തി യെന്നാണ് പറയുന്നത്. കേരളത്തിലെ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
11. എച് എൽ എൽ കോണ്ടം ബാലൻ മിട്ടു നെ അവതരിപ്പിച്ചു.

ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കളായ എച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡ് ഒരു കോണ്ടം ബാലന്റെ പ്രതീകം മിട്ടു എന്ന പേരിൽ അവ തരിപ്പിച്ചു. ” ഞാൻ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താണ് ,ഞാൻ നിങ്ങളുടെ സുരക്ഷ ഉറപ്പാ ക്കും ” എന്നതാണ് മിട്ടു എന്ന കോണ്ടം ബാലന്റെ ശീർഷകം . പൂജപ്പുരയിലുള്ള എച് എൽ എൽ ന്റെ കോർപ്പറേറ്റ് ആസ്ഥാനത്തു സി.എഫ്.ഒ & സീനിയർ വൈസ് പ്രസിഡന്റ സന്തോഷ് ചെറിയാനും വൈസ് പ്രസിഡന്റ എൽ അജിത്തും മിട്ടു ന്റെ ഉൽഘാടനം നിർവഹിച്ചു.
ഇന്ത്യ എമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ മിട്ടു നെ പ്രദർശിപ്പിച്ചിട്ടുണ്ട് . തിങ്കളാഴ്ച സ്റ്റാച്യുവി ൽ ഉള്ള മൂഡ്സ് പ്ലാനെറ്റിൽ സൗജന്യ ഗർഭനിരോധന ഉറ വിതരണം നടക്കുന്നതാണ്.ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു എച് എൽ എൽ ന്റെ ഫേസ്ബുക് പേജ് ൽ ‘സെൽഫി വിത്ത് മിട്ടു ‘എന്ന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് .
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപന മാണ് എച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡ്.
12. രാജ്യത്തെ 50 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
രാജ്യത്തെ 50 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ 8 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
13. സിക വൈറസിൽ ഭീതിജനകമായ സാഹചര്യമില്ലെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതർ .
സിക വൈറസിൽ ഭീതിജനകമായ സാഹചര്യമില്ലെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃ തർ അറിയിച്ചു. ഗർഭിണികളായ സ്ത്രീകൾ വൈറസിനെതിരെ അതീവ ജാഗ്രത പാലിക്കണം. ഗർഭ സ്ഥ ശിശുവിനെ വൈറസ് ഗുരുതരമായി ബാധിക്കും. ഗർഭകാലത്തിൻ്റെ ആദ്യത്തെ അഞ്ച് മാസ ത്തിലാണ് പ്രത്യേക ശ്രദ്ധ വേണ്ടത്. സിക വൈറസ് ബാധിതരായവർ നെഗറ്റീവായ ശേഷമുള്ള മൂന്ന് മാസത്തേക്ക് ഗർഭധാരണം ഒഴിവാക്കണം.
രോഗബാധിതരായ പുരുഷൻമാരിൽ നിന്നും മൂന്ന് മാസം ലൈംഗീകബന്ധം വഴി രോഗം പടരാൻ സാധ്യതയുണ്ടെന്നും കിംസിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കിംസിൽ വച്ച് സിക വൈറസ് സ്ഥിരീകരിച്ച യുവതി രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ അവർക്ക് മറ്റു പ്രശ്നങ്ങൾ ഗർഭകാല ത്തിന്‍റെ അവസാന ആഴ്ചകളിലാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ പ്രസവശേഷം നടത്തിയ പരിശോധനയിൽ നവജാതശിശുവിന് പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
14. വിസ്മയ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.
വിസ്മയ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന കിരൺകുമാറിന്റെ ഹർജി പരിഗണിക്കുന്നത് ജൂലൈ 26 ലേക്ക് മാറ്റി. ഹർജിയിലെ പിഴവുകൾ തിരുത്തി വീണ്ടും നൽകാൻ കോടതിയുടെ നിർദ്ദേശം.
15. എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ പരീക്ഷ ഉദ്യോഗാർത്ഥികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തി കെഎസ്ആർടിസി.
തിരുവനന്തപുരം; ഈ മാസം 10, 12 തീയതികളിൽ നഗരൂർ രാജധാനി കോളേജ് ഓഫ് എഞ്ചിനിയ റിംഗ് കോളേജിൽ വച്ച് നടക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രൊബേഷണറി ഓഫീസറുടെ തസ്തികയിലേക്കുള്ള പരീക്ഷയിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികളുടെ യാത്ര സൗകര്യവുമായി കെ.എസ്.ആർ.ടി.സി.
പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ തിരുവനന്തപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്ന് നഗരൂരിലെ രാജധാനി എഞ്ചിനിയറിംഗ് കോളേജിലേയ്ക്ക് സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥിക ൾക്ക് കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഹെൽപ്പ് നമ്പരുകളിൽ ബന്ധപ്പെടാം.
തിരുവനന്തപുരം – 0471-2323886, 9495099902, ആറ്റിങ്ങൽ – 0470-2622202, 9188526718.
16.പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം നാളെ.
തിരുവനന്തപുരം: പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്ര ഹം -രാവിലെ 10 മണി മുതല്‍ 11 മണി വരെ നടക്കും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍- എറണാ കുളം പറവൂരിലെ വസതിയിലും, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി-കൊട്ടാരക്കര, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പിറ്റി തോമസ്-തൃക്കാക്കര പാലാരിവട്ടം
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് റ്റി.സിദ്ധിഖ്-കല്‍പ്പറ്റ, പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിക്കലിത ങ്ങളും- മലപ്പുറത്തെ വസതി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം ഉമ്മന്‍ചാണ്ടി പുതുപ്പളളിയി ലെ വസതി, തിരുവനന്തപുരം യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍- ജഗതിയിലെ വസതി, മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ -പേരൂര്‍ക്കടയിലെ വസതി,
മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല-ജഗതിയിലെവസതി, സി.പി.ജോണ്‍ വഴുതക്കാട്, തൊടു പുഴ -പി.ജെ.ജോസഫ്, ആര്‍.എസ്.പി.നേതാക്കളായ എ.എ.അസീസ്,എൻ.കെ.പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍- കൊല്ലം, ജി.ദേവരാജന്‍ കൊല്ലം രാമന്‍കുളങ്ങര, അനൂപ് ജേക്കബ് കൂത്താട്ടുകുളം, പാലാ-മാണി സി.കാപ്പന്‍, ജോണ്‍ ജോണ്‍ പാലക്കാട്, രാജന്‍ ബാബു-എറണാകുളത്തും കുടുംബസ ത്യാഗ്രഹത്തില്‍ പങ്കാളിയാ കും.
