
റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി മുതല്‍ അവര്‍ നല്‍കിയ മൂല്യവര്‍ധിത നികുതി (വാറ്റ്) തിരികെ ലഭിക്കും. രാജ്യത്തെ താമസത്തിനിടയില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കുന്ന 15 ശതമാനം മൂല്യവര്‍ധിത നികുതിയാണ് തിരികെ പോകുമ്പോള്‍ റീഫണ്ടായി ലഭിക്കുക. പുതിയ വാറ്റ് ഇളവ് പ്രാബല്യത്തില്‍ വന്നതായി സകാത്ത് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) അറിയിച്ചു. പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച്, അംഗീകൃത സേവന ദാതാക്കളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന യോഗ്യരായ ടൂറിസ്റ്റുകള്‍ക്ക് വാറ്റ് നിരക്ക് പൂജ്യം ശതമാനമായിരിക്കും. വിനോദസഞ്ചാരികള്‍ സൗദി അറേബ്യയില്‍ നിന്ന് മടങ്ങുന്ന സമയത്താണ് താമസത്തിനിടെ അടച്ച വാറ്റ് തുക തിരികെ ലഭിക്കുക.
സൗദിയിൽ വിസിറ്റ് വിസിയിൽ എത്തുക്കുന്നവർക്കാണ് പുതിയ നിയമം ബാധകമാകുക. വിനോദസ ഞ്ചാരികള്‍ സൗദി അറേബ്യയില്‍ നിന്ന് മടങ്ങുന്ന സമയത്താണ് താമസത്തിനിടെ അടച്ച വാറ്റ് തുക തിരികെ ലഭിക്കുക. മുമ്പും ഈ നിയമം ഉണ്ടായിരുന്നെങ്കിലും നിയമം കടുപ്പിക്കാൻ ആണ് സൗദി തീരുമാനിച്ചിരക്കുന്നത്.
വിനോദസഞ്ചാരികള്‍ക്കുള്ള നികുതി റീഫണ്ട് പ്രക്രിയ കൈകാര്യം ചെയ്യാന്‍ പ്രത്യേക സേവന ദാതാ ക്കളെ സകാത്ത് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ചുമതലപ്പെടുത്തി. അതേസമയം, നിയമവിരുദ്ധ മായ രീതിയില്‍ വാറ്റ് റീഫണ്ട് നേടിയെടുക്കുന്ന ടൂറിസ്റ്റുകള്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും അംഗീ കൃത സേവന ദാതാക്കളായിരിക്കും ഇതിന് ഉത്തരവാദികളെന്നും സൗദി ഗസറ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെയും വാറ്റ് റീഫണ്ടുകളുടെ കാര്യത്തില്‍ ജിസിസിക്ക് പുറത്തുള്ള വിനോദസഞ്ചാരികളെപ്പോലെ തന്നെ പരിഗണിക്കും.
ടൂറിസ്റ്റ് വാറ്റ് റീഫണ്ട് പദ്ധതിക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സകാത്ത് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഗവര്‍ണറെ അധികാരപ്പെടുത്തിയിരുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പി ലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉണ്ടാക്കുക, ടൂറിസ്റ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍വചിക്കുക, റീഫണ്ടിന് യോഗ്യത നേടുന്ന വസ്തുക്കളുടെ തരങ്ങള്‍ വ്യക്തമാക്കുക, കുറഞ്ഞ വാങ്ങല്‍ മൂല്യങ്ങള്‍ നിശ്ചയിക്കുക, ബിസിനസുകള്‍ അംഗീകൃത വിതരണക്കാരാകുന്നതിനുള്ള ആവശ്യകതകള്‍ രൂപപ്പെടുത്തുക, റീഫണ്ടുകള്‍ക്കുള്ള അപേക്ഷാ പ്രക്രിയ വ്യക്തമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഗവര്‍ണറെ ചുമതലപ്പെടുത്തിയത്.
രാജ്യത്ത് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൈമാറുന്നതിനുള്ള പ്രക്രിയയയും വാറ്റ് ചട്ടങ്ങളുടെ ഒരു പുതിയ അപ്‌ഡേറ്റില്‍ അതോറിറ്റി വ്യക്തമാക്കി. മറ്റൊരു സ്ഥാപനത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റുന്ന ബിസിന സുകള്‍, ട്രാന്‍സ്ഫര്‍ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അക്കാര്യം അതോറിറ്റിയെ അറിയിക്കണം. പുതിയ സ്ഥാപനം വാറ്റ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനമാണെങ്കിലാണിത്. വാറ്റ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ബിസിനസുകള്‍ ആവശ്യമായ എല്ലാ ഇന്‍വോയ്സുകളും രേഖകളും സൂക്ഷിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ റദ്ദാക്കിയെന്നു കരുതി അവരെ കുടിശ്ശികയുള്ള ഏതെങ്കിലും വാറ്റ് ബാധ്യതകളില്‍ നിന്ന് ഒഴിവാകുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.