Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ വേടനെ മാതൃകയാക്കണം; പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്


തിരുവനന്തപുരം: പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ റാപ്പര്‍ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ സമര്‍പ്പിച്ച സംഘടനാ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. സമരമാര്‍ഗങ്ങളിലടക്കം വ്യത്യസ്ത സമീപനങ്ങള്‍ ആവശ്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് ഇതിലേക്ക് കടക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവര്‍ത്തനരീതി പുതുക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസില്‍ അംഗമായി പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശുപാര്‍ശയും പ്രമേയത്തില്‍ ഉള്‍പ്പെടുത്തി.

സംഘടനാ ഭാരവാഹിത്വത്തില്‍ അനര്‍ഹരായ ആളുകള്‍ കടന്നുകൂടുന്നതായി ശക്തമായ വിമര്‍ശന ങ്ങളും ഉയര്‍ന്നു. ഭാരവാഹികള്‍ ജനപ്രതിനിധികള്‍ ആയാല്‍ സ്ഥാനം ഒഴിയണമെന്നും ചില അംഗങ്ങള്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തലിന്റെ പേര് പറയാതെ ഒരംഗം പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന ക്യാപ്റ്റന്‍ മേജര്‍ വിളികള്‍ നാണക്കേടാണെന്നും ചില അംഗങ്ങള്‍ പറഞ്ഞു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചര്‍ച്ചകള്‍ കോണ്‍ ഗ്രസിന് നാണക്കേടെന്നുമായിരുന്നു വിമര്‍ശനം. ജനത്തിന് അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകള്‍ ഒഴിവാക്കണമെന്നും ഇത്തരം വിളികള്‍ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കള്‍ തന്നെയാണെന്നും ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി.


Read Previous

ജാനകി എന്ന പേരിനെന്താണ് കുഴപ്പം? എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കും’; സെന്‍സര്‍ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി

Read Next

റവാഡയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു’; പൊലീസ് മേധാവി നിയമനത്തില്‍ എം വി ​ഗോവിന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »