വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം” മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ത്തം കെ എന്‍ എം സംസ്ഥാന നേതാക്കള്‍ റിയാദില്‍


റിയാദ്: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവ്യമായി മുജാഹിദ് സംസ്ഥാന സമ്മേളനം 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കും. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള പണ്ഡിതൻമാരും ചിന്തകരും പ്രഭാഷകരും എഴുത്തുകാരും സാംസ്കാരിക വ്യക്തിത്വങ്ങളും വിവിധ സെഷനുകളിലായി സമ്മേളനത്തെ അഭിസംബോധന ചെയ്യും. കരിപ്പൂർ ഹജ്ജ് ഹൗസിനടുത്ത് വിശാലമായ വയലിൽ പ്രത്യേകം സജജമാക്കുന്ന വെളിച്ചം നഗറിൽ നാല് ദിവസങ്ങളിലായി ഒരു ലക്ഷം സ്ഥിരം പ്രതിനിധികളടക്കം അഞ്ച് ലക്ഷത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന പ്രചാരണാര്‍ത്തം സൗദിയില്‍ എത്തിയ കെ എന്‍ എം സംസ്ഥാന നേതാക്കള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കെ എന്‍ എം സംസ്ഥാന നേതാക്കള്‍ റിയാദില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുന്നു

മെയിൻ പന്തലിന് പുറമെ പ്രത്യേകം സജ്ജമാക്കുന്ന അഞ്ച് ഓഡിറ്റോറിയങ്ങളിലു മായാണ് നാല് ദിവസത്തെ സമ്മേളനം നടക്കുക. പുതുതലമുറക്ക് കൂടി പ്രാപ്യമായ നിലയിലാണ് പ്രോഗ്രാം ആ വിഷകരിക്കുന്നത്. സമ്മേളനത്തിന്റെ മുന്നോടിയായി പത്ത് ദിവസം നീണ്ടു നില്കുന്ന ദി മെസേജ് സയൻസ് എക്സിബിഷൻ, കിഡ്‌സ് പാർക്ക്, കാർഷിക വിപണന മേള, വിപുലമായ പുസ്തക മേള. എന്നിവ സംഘടിപ്പിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു

കൂടാതെ വിവിധ പ്രവിശ്യകളിലായി വേദ വെളിച്ചം മാനവികതാ സംഗമങ്ങൾ, ഫാമിലി മീറ്റുകൾ, ദൗത്യപഥം പ്രീ കോൺ മീറ്റ്, ഹൈസക്ക് വിദ്യാർത്ഥി സമ്മേളനങ്ങൾ, വനിതാ സംഗമങ്ങൾ തുടങ്ങി ഒട്ടേറെ പരിപാടികൾ നടന്നു വരുന്നു. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിൽ സന്ദർശനം നടത്തി കൊണ്ടിരിക്കുന്ന കെ എന്‍ എം മർക്കസുദഅവ സംസ്ഥാന ട്രഷറർ ജനാബ് : എം അഹമ്മദ് കുട്ടി മദനി, സെക്രട്ടറി എൻ. എം. ജലീൽ മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ വിവിധ പ്രവിശ്യകളിലായി മാനവിക സംഗമങ്ങൾ, പഠന ക്യാമ്പുകൾ, കുടുംബ സംഗമങ്ങൾ, പ്രവർത്തക കൺവെൻഷനുകൾ തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. സൗദിയുടെ ഈസ്റ്റൺ, നോർത്തേൻ പ്രവിശ്യകൾ പിന്നിട്ട് റിയാദ്, ജിദ്ദ തുടങ്ങിയ പ്രധാന നഗരങ്ങളിലെ പ്രവർത്തകരെയും ഇതര പ്രവാസി ജന സമൂഹത്തെയും അഭിസം ബോധന ചെയ്യുന്ന രീതിയിലാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത് വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ വെക്തമാക്കി

മുന്നൊരുക്കം, ദൗത്യ പഥം, ഇന്റർനാഷണൽ കൊളോക്കിയം , ജെൻ ലൈറ്റ്, ഹൈസെക്, ഒകാസ തുടങ്ങിയ വിദ്യാർത്ഥി സമ്മേളനങ്ങൾ, നേച്ചർ ദി ഫ്യൂച്ചർ ദ അവാ ക്യാമ്പ്, മീഡിയ വർക്ക്ഷോപുകൾ, MGM, IG M ജില്ലാ സംഗമങ്ങൾ, ഇസ്ലാഹീ ഫാമിലി മീറ്റ്, സൗഹൃദ മുറ്റം, തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നുവരുന്നതായി നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എം. അഹ്മദ് കുട്ടി മദനി (സംസ്ഥാന ട്രഷറർ, കെഎന്‍ എം ), എൻ. എം ജലീൽ മാസ്റ്റർ (സെക്രട്ടറി, കെഎന്‍ എം), സിറാജ് തയ്യിൽ (പ്രസിഡന്റ്‌ (എസ് ഐ ഐ സി റിയാദ് ),ഷാജഹാൻ ചളവറ (ഓർഗനൈസിഗ് സെക്രട്ടറി എസ് ഐ ഐ സിനാഷണല്‍ കമ്മിറ്റി), ഫഹദ് ഷിയാസ് (സെക്രട്ടറി എസ് ഐ ഐ സി റിയാദ്), സഹൽ ഹാദി (ദാഈ, എസ് ഐ ഐ സി റിയാദ് ),ഐ. എം. കെ. അഹ്മദ് (ഫോക്കസ് സൗദി പ്രതിനിധി ), അബ്ദുൽ ഹമീദ് മടവൂർ അഡ്വൈസറി ബോർഡ് ചെയർമാൻ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ, ഇക്ബാൽ (സെക്രട്ടറി സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ) എന്നിവര്‍ പങ്കെടുത്തു.


Read Previous

മിസോറാമില്‍ സെഡ്പിഎമ്മിന്റെ കുതിപ്പ്; മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തോറ്റു

Read Next

വി.പി ഫിറോസിന് ഒ ഐ സി സി മലപ്പുറം സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »