Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി അപകടം; സ്കൂൾ പ്രിൻസിപ്പലും ഭാര്യയും 2 പെൺമക്കളും മരണപ്പെട്ടു


റിയാദ്: തെക്കൻ പ്രവിശ്യയായ അസീറിൽ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങിയു ണ്ടായ അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. സിവിൽ ഡിഫൻസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അസീർ പ്രവിശ്യയിലെ അൽ ബാർക് ഗവർണറേറ്റ് പരിധിയിലെ അംക് പട്ടണത്തിലാണ് ദാരുണ സംഭവം ഉണ്ടായത്.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾക്കൊപ്പം ഈ കുടുംബം സഞ്ചരിച്ച വാഹനവും ഒലിച്ചുപോകുകയായിരുന്നു. പ്രദേശത്തെ അൽ ബയ്ഹഖി സ്കൂൾ ഡയറ്കടറും പ്രിൻസിപ്പലുമായ മുഈദ് അൽ സഹ്റാനിയും കുടുംബ വുമാണ് അപകടത്തിൽ മരിച്ചത്. വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി ശക്തമായ വെള്ളമൊഴുക്കിൽ പെടുകയും 10 കിലോമീറ്റർ അകലേക്ക് ഒലിച്ചുപോവുകയുമായിരുന്നു.

ഉടൻ തന്നെ സിവിൽ ഡിഫൻസിന് കീഴിലുള്ള റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തി നെത്തി. ആരോഗ്യത്തോടെ തന്നെ 11 വയസുള്ള മകനെ രക്ഷിക്കാനായി. ശേഷം മറ്റുള്ളവരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. ഈ ഗവർണറേറ്റ് പരിധി യിലെ അംക്, അൽ ഖൗസ്, അൽ ബിർക് എന്നീ ഡിസ്ട്രിക്റ്റുകളിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്


Read Previous

രാജ്യത്തിനകത്തും പുറത്തും നിന്നും 17 ലക്ഷത്തിലധികം ആളുകൾ ആസ്വദിക്കാനെത്തി; 52 ദിവസം നീണ്ടുനിന്ന ‘ജിദ്ദ സീസൺ 2024’ ആഘോഷങ്ങൾ

Read Next

തിരുത്തുമോ? ചരിത്രം കമലയ്ക്കൊപ്പമല്ല; 188 വര്‍ഷത്തിനിടെ ജയിച്ചുകയറിയത് ഒരേയൊരു വൈസ് പ്രസിഡന്‍റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »