ദുബായിയിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം


ദുബായ്: ദുബായിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ബാലിക മരിച്ചു. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് മരിച്ചത്.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെജി വണ്‍ വിദ്യാര്‍ഥിനിയാണ് നയോമി. അവധി കഴിഞ്ഞ് വെള്ളിയാഴ്ച നാട്ടില്‍ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങിവരുമ്പോഴായിരുന്നു അപകടം. ദുബായ് വിമാനത്താവളത്തില്‍ നിന്ന് താമസസ്ഥലത്തേക്ക് വരുന്ന വഴി റാഷിദിയയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിനും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്. ഷാര്‍ജയിലാണ് കുടുംബം താമസിക്കുന്നത്.


Read Previous

ഗൾഫ് മലയാളി ഫെഡറേഷൻ സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ചു

Read Next

ഡല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെച്ച് കര്‍ഷകര്‍; ഫെബ്രുവരി 29 വരെ സമരമില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »