Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും’ സാദിഖലി ശിഹാബ് തങ്ങള്‍


ദുബൈ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ സാമൂഹ്യ അവസ്ഥയെ മനസിലാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ ചരിത്രം പഠിക്കണം. ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ തന്നെ വെള്ളാപ്പള്ളി നന്നാകുമെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ നിരന്തരം രംഗത്തെത്തുന്നതിനിടെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

വെള്ളാപ്പള്ളി നടേശന് താന്‍ മറുപടി പറയാറില്ലെന്ന് മുഖവുരയോടെ ആയിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ അദ്ദേഹം പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ വെള്ളാപ്പള്ളി നന്നാകും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എതറ്റം വരെയും പോകാമെന്ന ധാരണ നല്ലതല്ല. ഇത്തരം ആളുകളെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും കഴിഞ്ഞ ദിവസവും വെള്ളാപ്പള്ളി നടേശന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് അധ്യക്ഷന്റെ പ്രതികരണം.


Read Previous

മഞ്ഞുരുകുന്നു; സമസ്ത – ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

Read Next

ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »