കേന്ദ്രത്തിന്റേത് പകപോക്കൽ; ഒരു സംസ്ഥാനത്തോടും ഈ ക്രൂരത കാണിക്കരുത് : മുഖ്യമന്ത്രി


മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍ ചിത്രം

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം അര്‍ഹമായ സഹായം നിഷേ ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റേത് പകപോക്കലാണ്. ഒരു സംസ്ഥാന ത്തോടും ചെയ്യാന്‍ പാടില്ലാത്തതാണ്. കേരളവും രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2025 നവംബര്‍ ഒന്നാകുമ്പോള്‍ കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ അതിദരിദ്രാവസ്ഥയില്‍ നിന്ന് മുക്തമാക്കാന്‍ നമുക്ക് കഴിയും. അത് അന്ന് പ്രഖ്യാപിക്കാന്‍ കഴിയും. ഇതിന് കഴിയുന്നത് ബദല്‍ നയം നടപ്പാക്കുന്നതുകൊണ്ടാണ്. ഈ കേരളത്തെയാണ് ശ്വാസം മുട്ടിക്കാനുള്ള ശ്രമം, സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമം നടക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ കടുത്ത രീതിയിലാണ്, ഒരു പകപോക്കല്‍ പോലെയാണ് കേരളത്തോട് പെരുമാറി ക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം അര്‍ഹമായ സഹായം പോലും നിഷേധിക്കുന്ന നിലയാണ്. ഒരു സംസ്ഥാനത്തോടും കാണിക്കാന്‍ പാടില്ലാത്ത ക്രൂരമായ നിലപാടാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


Read Previous

എടപ റിയാദ് വനിതാ വേദിക്ക് പുതിയ നേതൃത്വം

Read Next

അമേരിക്കയിലും അയോദ്ധ്യ മാതൃകയില്‍ ക്ഷേത്രം ഉയരുന്നു: കേരളത്തിലെ കുടുംബക്ഷേത്രങ്ങളിൽ നിന്ന് മണ്ണ് കൊണ്ടുവരുമെന്ന് സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »