വെഞ്ഞാറമൂട് കൂട്ടകൊലക്കേസ്;കൊല്ലുന്നതിന്ന് മുമ്പ് കാമുകിയോടും അനുജനോടും കൊലപാതകങ്ങൾ ചെയ്തെന്ന് പറഞ്ഞിരുന്നുവെന്ന് അഫാൻ


തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലി ലേക്ക് മാറ്റി. താനും മരിക്കുമെന്ന് അഫാൻ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടർന്ന് അഫാനെ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാക്കി.

അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗ സ്ഥരുമുണ്ട്.കൊല്ലുന്നതിന്ന് മുമ്പ് കാമുകിയോടും അനുജനോടും കൊലപാതകങ്ങൾ ചെയ്തത് പറഞ്ഞി രുന്നുവെന്നും അഫാൻ പറഞ്ഞു.

അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നതെന്നും അഫാൻ. അഫാനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ പൊലീസ് നൽകും അങ്ങിനെയാണെങ്കിൽ നാളെ പ്രതിയുമായി തെളിവെടുപ്പ് നടത്താൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.


Read Previous

തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീ‍ർ

Read Next

യുഎഇ വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ കബറടക്കം ഇന്ന് നടക്കില്ല, വൈകും, വ്യാഴാഴ്ചയ്ക്കകം കബറടക്കം നടത്തണമെന്ന് യുഎഇ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »