
ലോകത്ത് പരിസ്ഥിതി മേഖലയില്‍ അധികമായി ചര്‍ച്ചചെയ്യുന്ന വിഷയമാണ് അധിനിവേശ സ്പീഷീസു കള്‍. മറ്റ് സ്ഥലങ്ങളില്‍ നിന്നുവന്ന് അന്യ സ്ഥലത്ത് വ്യാപിക്കുന്ന ജീവികളും സസ്യങ്ങളുമാണ് ഇത്. ഇവരുടെ കൂട്ടത്തിലെ ഏറ്റവും വിനാശകാരികളാണ് കേന്‍ ടോഡുകള്‍.
കനത്ത വിഷം ശരീരത്തില്‍ വഹിക്കുന്ന തവളയിനങ്ങളാണ് കേന്‍ ടോഡുകള്‍. അമേരിക്കന്‍ വന്‍കരക ളിലെ പെറു മുതല്‍ ടെക്സസ് വരെയുള്ള മേഖലയാണ് ഇവയുടെ ജന്മനാട്. എന്നാല്‍ കപ്പല്‍ വഴിയുള്ള ചരക്കുനീക്കത്തിലൂടെ പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഇവ എത്തിപ്പെട്ടു. ഓസ്ട്രേലിയ , കരീബിയന്‍ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഇവ ഇന്നൊരു പ്രശ്നമായി മാറിയിരിക്കുന്നു.
ആറിഞ്ചോളം വലുപ്പം വയ്ക്കും, മഞ്ഞ, ബ്രൗണ്‍ നിറത്തിലാണ് കേന്‍ ടോഡുകള്‍ കാണപ്പെടുന്നത്. അപകടാവസ്ഥ തോന്നിയാല്‍ തലയുടെ പിന്‍ഭാഗത്ത് നിന്നു പാല്‍പോലെയുള്ള ഒരു വിഷവസ്തു കേന്‍ ടോഡുകള്‍ പുറപ്പെടുവിപ്പിക്കും . ഇത് മനുഷ്യരുള്‍പ്പെടെ പല മൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന താണ്.കേന്‍ ടോഡുകളെ ഓസ്ട്രേലിയിയലും മറ്റും കൊണ്ടുവന്നത് കരിമ്പുകൃഷിക്കാരുടെ ആവശ്യ പ്രകാരമാണെന്ന് അഭ്യൂഹങ്ങളുണ്ട്. അന്ന് കരിമ്പുകൃഷിക്കാര്‍ക്ക് വിനാശമാകുന്ന വിട്ടിലുകളെ ഒതുക്കുന്നതിനായി ഇവ കര്‍ഷകര്‍ക്ക് സഹായമായി. പക്ഷെ പിന്നീട് കേന്‍ ടോഡുകള്‍ തന്നെ വലിയ നാശം സൃഷ്ടിക്കുകയായിരുന്നു.
കേൻ ടോഡുകൾ ശല്യമുണ്ടാക്കുന്ന മറ്റൊരു രാജ്യം തയ്‌വാനാണ്. തയ് വാനില്‍ കേന്‍ ടോഡ് തവളകള്‍ക്ക് പ്രത്യേകിച്ച് ശത്രുക്കളോ വേട്ടക്കാരോ ഇല്ല. അതിനാല്‍ തന്നെ ഇവ പെരുകുകയാണ്. മറ്റു തവളകളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇവയുടെ പ്രജനനമെന്നും വ്യാപനത്തിനും വഴി വെയ്ക്കുന്നു. പെണ്‍ കേന്‍ ടോഡുകള്‍ക്ക് ഒറ്റ റിലീസില്‍ 30000 മുട്ടകള്‍ വരെ നിക്ഷേപിക്കാന്‍ സാധിക്കും. എന്നാല്‍ കേന്‍ ടോഡുകള്‍ അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനും തയാറാണ്. ഇതും ഇവകള്‍ക്ക് ഭക്ഷണപരമായ മേല്‍ക്കൈ നല്‍കുന്നു.l