Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇടതുപക്ഷത്തെ വിജയിപ്പിക്കുക; കേളി തദ്ദേശ തിരഞ്ഞെടുപ്പ് കൺവെൻഷൻ.



റിയാദ് : ഡിസംബർ 9,11 തിയ്യതികളിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നട ക്കുന്ന തിരഞ്ഞെടുപ്പിൽ ഇടത്പക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി റിയാദിൽ കേളി കലാസാംസ്കാരിക വേദി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടി പ്പിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവൻഷനിൽ കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ അധ്യക്ഷത വഹിച്ചു. കൺവെൻഷൻ രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിൽ ആദ്യമായി പ്രവാസികൾക്ക് വേണ്ടി ഒരു ക്ഷേമ വകുപ്പ് രൂപീകരിച്ചത് 1998-ൽ ഇ.കെ നായനാർ സർക്കാരാണ്. 2006 ലെ വി എസ് അച്യുതാനന്ദൻ സർക്കാർ നിയമ സഭയിൽ പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പദ്ധതിയുടെ ഭാഗമായി 2008 ൽ പ്രവാസി ക്ഷേമനിധി നിയമം സഭ അംഗീകരിച്ചു. അഞ്ഞൂറ് രൂപയായിരുന്ന പെൻഷൻ തുക 2016 ൽ ഒന്നാം പിണറായി സർക്കാർ ആദ്യം രണ്ടായിരം രൂപയായും പിന്നീട് 3000- രൂപയായും 3500 രൂപയായും ഉയർത്തി. പൂർണ്ണമായും ഒരു സംസ്ഥാന സർക്കാർ പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി.നോർക്കയുടെ ചികിത്സാ സഹായ പദ്ധതിയായ ‘സാന്ത്വനം’, പ്രവാസികളുടെ ശബ്ദം കേൾക്കാനായി ലോക കേരള സഭ ഏറ്റവും ഒടുവിലായി നടപ്പിലാക്കിയ നോർക്ക കെയർ പദ്ധതി. നടപ്പിലാക്കി ഒരു മാസത്തിനുള്ളിൽ തന്നെ നിരവധി പേരാണ് ഗുണഭോക്താക്കളായത്.

വിദേശ രാജ്യങ്ങളിൽ പഠനം നടത്തുന്ന വിദ്യർത്ഥികൾ വരെ ഇതിൻ്റെ ഗുണഭോക്താക്കളാണെന്നതും പ്രത്യേകം പരാമർശിക്കാതിരിക്കാൻ കഴിയില്ല എന്നും കൺവൻഷനിൽ സംസാരിച്ചവർ പറഞ്ഞു.
പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഹ്രസ്വകാല അവധിക്ക് നാട്ടിലെത്തുന്നവർ നേരിടുന്നറവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ. അവ പരിഹരിക്കാൻ പ്രവാസി മിത്രം പോർട്ടൽ, പ്രവാസികൾക്കായുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പ്രവാസികളുടെ വിവര ശേഖരണത്തിനായുള്ള ഡിജിറ്റൽ ഡാറ്റാ പ്ലാറ്റ്ഫോം, പ്രവാസികൾക്കായി ലൈസൻസ് നടപടികൾ വേഗത്തിലാക്കാൻ പ്രത്യേകം പരിഗണന. എന്നിങ്ങനെ ഒട്ടനവധി പദ്ധതികളിലൂടെ പ്രവാസികളെ ചേർത്ത് പിടിച്ച ഇടത് സർക്കാരിൻ്റെ കരങ്ങൾക്ക് ശക്തി പകരാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇടത് പക്ഷത്തിൻ്റെ അംഗങ്ങൾ കൂടിയേതീരൂ എന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ന്യൂ ഏയ്ജ്‌ പ്രതിനിധി ഷാജഹാൻ കായംകുളം, ഐഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ കുറുമാത്തൂർ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേളി ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.


Read Previous

കേരള എഞ്ചിനിയേഴ്സ് ഫോറം വനിതാ ശില്പശാല “വിസ്താര”

Read Next

കെഎംസിസി സൂപ്പർ കപ്പ്സമ്മാന പദ്ധതി : സ്വിഫ്റ്റ്‌ കാർ ഇബ്രാഹിം സുബ്ഹാന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »