ഒരു കാര്യം വ്യക്തമാണ്. സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും’: ഉമ്മന്‍ ചാണ്ടിയുടെ 2015 ലെ പ്രസംഗത്തിന്റെ വീഡിയോ വൈറല്‍


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് യുഡിഎഫ്-എല്‍ഡിഎഫ് തര്‍ക്കം തുടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘എന്ത് അഴിമതി ആരോപണം ഉന്നയിച്ചാലും വിഴിഞ്ഞം യാഥാര്‍ഥ്യമാക്കുമെന്ന്’ 2015 ല്‍ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച തിന്റെ വിഡിയോയാണ് വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

‘ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും. യാതൊരു സംശയവും വേണ്ട. നിങ്ങള്‍ ഏത് സംശയവും പറഞ്ഞോളൂ. ഏത് നിര്‍ദേശവും വച്ചോളൂ.

അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവന്‍ സ്വീകരിക്കാന്‍ തയാറാണ്. അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല എന്നു പറയാന്‍ ആഗ്രഹിക്കുകയാണ്’- എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞത്.

ആദ്യ മദര്‍ഷിപ്പിന് നല്‍കിയ സ്വീകരണ ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ അടക്കം പങ്കെടുപ്പിക്കാത്തതിനെതിരെ യുഡിഎഫ് നേതൃത്വം രംഗത്ത് വന്നിരുന്നു. തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച യു.ഡി.എഫ് സര്‍ക്കാറിന് ക്രെഡിറ്റ് പോകുമെന്ന് കരുതിയാണ് പ്രതിപക്ഷത്തെ ഒഴിവാക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റെടുത്തിയത്. ‘

‘ഓര്‍മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്’ എന്ന് പ്രതിപക്ഷ നേതാവ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി രംഗത്തെത്തിയിരുന്നു. ‘വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും യു.ഡി.എഫ് വിമര്‍ശിക്കുന്നു.


Read Previous

കടലിലെ അഭിമാനം ആകാശത്തോളം… വിഴിഞ്ഞത്തെത്തിയ ആദ്യ മദര്‍ഷിപ്പിന് വന്‍ വരവേല്‍പ്; പ്രതിപക്ഷം വിട്ടുനിന്നു

Read Next

‘ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് പേടി കൊണ്ട്’; പ്രതിപക്ഷ നേതാവ് വന്നാല്‍ പല യാഥാര്‍ത്ഥ്യങ്ങളും തുറന്ന് പറയുമെന്ന് ചാണ്ടി ഉമ്മന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »